Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയുമോ? നമ്മുടെ ശരീരത്തിൽ പെറ്റു പെരുകിക്കഴിയുന്ന ആ ജീവിയെ

eye-mite

പാറ്റയുടെയും എട്ടുകാലിയുടെയും സമ്മിശ്രരൂപം, എട്ടുകാലുകൾ,എണ്ണമയമുള്ള നീണ്ടശരീരം - ഇങ്ങനെയൊരു ജീവി നമ്മുടെ ശരീരത്ത് നടക്കുന്നത് ചിന്തിക്കൂ. അതെ ഇത്തരമൊരു ജീവി ഭൂരിഭാഗം ആളുകളുടെയും ശരീരത്തിലുണ്ട്. തിന്നും കുടിച്ചും പെറ്റുപെരുകിയും കഴിയുന്നു. രാത്രി മുഖത്ത് ഇറങ്ങി വിശാലമായി നടക്കുന്നു.

ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നു മാത്രം വലുപ്പമുള്ള ജീവി. കണ്‍പോളകളിലെ ഫോളിക്കുകളില്‍ വസിക്കുന്ന ഡിമോഡെക്‌സ് മൈറ്റുകളാണിവ. ഒരു മൊക്രോസ്കോപ്പിനു താഴെ കൺരോമങ്ങള്‍ നിരീക്ഷണവിധേയമാക്കിയാൽ ഇവയെ കാണാനാകും.

കൂടുതൽ എണ്ണമയമുള്ള ചർമമുള്ളവരിലാണ് ഈ ജീവി കൂടുതൽ കാണപ്പെടാറുള്ളത്. ഒരാഴ്ച മുതൽ രണ്ടാഴ്ചവരെയാണ് ഇവയുടെ ജീവിതചക്രം. സിബേഷ്യസ് ഗ്ലാൻഡിനടുത്തുളള ഫോളിക്കിളിൽ 15 മുതൽ 20 മുട്ട വരെ ഇടുന്നു. ഈ മുട്ട ലാർവയായി പിന്നീട് വളർന്ന് കൺപേനുകളാവുന്നു.

ഈ ജീവി മരിക്കുമ്പോൾ വിവിധതരം ബാക്ടീരിയയെ പുറന്തള്ളുന്നത് നേത്രരോഗങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യത്തിലല്ലാതെ ഭൂരിഭാഗംപേരും ഇത്തരമൊരു ജീവി ശരീരത്തിലുള്ളത് അറിയാറേയില്ല.