Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവം ഈ പിറവി

baby ചിത്രത്തിനു കടപ്പാട്: യുട്യൂബ്

അമ്മയുടെയും കുഞ്ഞിന്റെയും ജൻമദിവസം ഒരേ തീയതിലാകുന്നതു സ്വാഭാവികം. എന്നാൽ പുതുവർഷത്തിൽ ആദ്യ കുഞ്ഞായി പിറന്ന അമ്മ മറ്റൊരു പുതുവർഷത്തിൽ ആദ്യ കുഞ്ഞിനെ സമ്മാനിക്കുന്നത് അൽപം അതിശയകരംതന്നെയാണ്.

ഐസ്‌ലൻഡിൽ 1980-ൽ പിറന്ന ആദ്യകുഞ്ഞായ കാത്റിൻ ഗജോൺസ് ടോട്ടിവ്‍ ആണ് 37 വർഷം കഴിഞ്ഞ് 2017–ലെ ആദ്യകുഞ്ഞിനു ജൻമം നൽകിയിരിക്കുന്നത്. അതും പുതുവർഷം പിറന്ന് 3 മിനിറ്റ് ആയപ്പോൾ.

ഐസ്‌ലൻഡിലെ സെൽഫോസ് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. നവജാതശിശുവിനെ കൂടാതെ രണ്ടു കുട്ടികൾ കൂടിയുണ്ട് കാത്റിന്. തന്നെപ്പോലെ പുതുവർഷത്തിലെ ആദ്യ കുഞ്ഞായി തന്നെ ഈ മകൻ ജനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാത്റിൻ പറഞ്ഞു. 

Your Rating: