Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകർച്ചവ്യാധികൾക്കെതിരെ ചെന്നൈയിൽ ജാഗ്രത

01-chena-4-col-col

ചെന്നൈ ∙ പ്രളയക്കെടുതിക്കു പിന്നാലെ പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതലാണു ചെന്നൈയിൽ അധികൃതർ നേരിടുന്ന പുതിയ വെല്ലുവിളി. നഗരവാസികൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശുചിത്വം പാലിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ സേനയുടെ ഭാഗമായ ഡോക്ടർമാർ ഓർമിപ്പിച്ചു.

കോളറ, വയറിളക്കം തുടങ്ങി രോഗങ്ങൾ പടരാതിരിക്കാനാണു ശ്രദ്ധിക്കേണ്ടതന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മെ‍ഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ. ശർമ പറഞ്ഞു. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണു നല്ലത്.

ത്വക് രോഗങ്ങൾ, തൊണ്ട, ചെവി, മൂക്ക് എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവയ്ക്കെതിരെയും മുൻകരുതലെടുക്കണം. ശരീരത്തിനു കൂടുതൽ ധാതുക്കൾ ലഭിക്കാൻ കരിക്കിൻ വെള്ളം കുടിക്കുന്നതു നല്ലതാണ്. ഭൂഗർഭജലം ഉപയോഗിക്കുന്നവർ ക്ലോറിൻ ഉപയോഗിച്ചു ശുദ്ധമാക്കണം. വൻ ദുരന്തം നേരിട്ടു കണ്ടതുമൂലമുള്ള ഭയാശങ്കകളാണു നഗരവാസികൾ നേരിടുന്ന മറ്റൊരു പ്രശ്നമെന്നും ഡോക്ടർമാർ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.