Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ ഭാഷകൾ പഠിക്കുന്നവർക്കു സന്തോഷവാർത്ത

study

കടുത്ത മത്സരം നടക്കുന്ന ഇന്നത്തെ ലോകത്ത് ഒരു ഭാഷ കൂടി അറിയുന്നവനു ലഭിക്കുന്ന മുന്‍ഗണന ചില്ലറയല്ല. ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഉടൻ ചെയ്യുക, കാരണം അതു നമുക്ക് അക്കാദമിക തലത്തിൽ മാത്രമല്ല ആരോഗ്യപരമായും നല്ലതാണ്. തലച്ചോറിന്റെ കാര്യക്ഷമതയും കാര്യങ്ങള്‍ തരംതിരിക്കാനുമുള്ള കഴിവും വിദേശ ഭാഷാ പഠനം കൊണ്ടു വർധിക്കുമത്രേ.

22 ഭാഷാ വിദ്യാർഥിനികളിൽ ഇഇജി ( ഇലക്ട്രോഇൻസെഫാലോഗ്രാഫി) സംവിധാനമുൾപ്പടെ ഉപയോഗിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഭാഷാ പഠനത്തിന്റെ ഗുണഫലങ്ങൾ ശരിവയ്ക്കുന്നത്.

തലച്ചോറിനെ ബാധിക്കുന്ന അല്‍ഷിമേഴ്സ്, ഡിമന്‍ഷ്യ പോലുള്ള രോഗങ്ങളെ ബഹുഭാഷാപഠനം അകറ്റി നിര്‍ത്തുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വാക്കുകള്‍ ഗ്രഹിച്ചെടുത്ത് ആവശ്യമുള്ളപ്പോള്‍ പ്രയോഗിക്കലാണ് ഭാഷാപഠനത്തിന്‍റെ അടിസ്ഥാനം എന്നതിനാല്‍ നമ്മുടെ ഓര്‍മശക്തിയെയും ഭാഷാ പഠനം മെച്ചപ്പെടുത്തും.

സങ്കീര്‍ണമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാനും ഒരേസമയം ഒന്നിലധികം കാര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കഴിവിനെയും ബഹുഭാഷാ പഠനം മെച്ചപ്പെടുത്തും.