Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിതകരോഗ നിർണയ കേന്ദ്രം കിംസിൽ ആരംഭിക്കുന്നു

genetic

പാരമ്പര്യവും ജനിതക തകരാറുകൾ മൂലവും ഉണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ആദ്യ ജനിതക രോഗ പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തനം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ആരംഭിക്കുന്നു.

നിലവിൽ ജനിതക തകരാറുകളും പാരമ്പര്യവും മൂലം നിരവധി രോഗങ്ങൾ കണ്ടുവരുന്നുണ്ടെങ്കിലും അവ ശരിയായ രീതിയിൽ കണ്ടെത്തുന്നതിനുള്ള പരിശോധന കേന്ദ്രത്തിന്റെയും കൗൺസിലിങ്ങിന്റെയും അഭാവം കേരളത്തിലെ ആരോഗ്യ മേഖലയിൽ ഉണ്ട്. സംസ്ഥാനത്ത് പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നതോടെ ജനിതക രോഗ ചികിത്സകൾ കേരളത്തിനകത്ത് തന്നെ സാധ്യമാകും

കിംസ് ഹോസ്പിറ്റലും ജനിതക രോഗനിർണ്ണയത്തിലും പഠനങ്ങളിലും പ്രമുഖരായ മെഡ്ജെനോം ഗ്രൂപ്പും കൈകോർത്തു കൊണ്ടാണ് കേരളത്തിലെ ആദ്യ ജനിതക പരിശോധന കേന്ദ്രത്തിന് തുടക്കം കുറിക്കുന്നത്. ജനിതക തകരാറുകൾ മൂലം ഉണ്ടാകാവുന്ന അർബുദം, ഹ‌ൃദ്രോഗങ്ങൾ നാഡീ ഉദരരോഗങ്ങൾക്കുള്ള പരിശോധനയും കേന്ദ്രത്തിൽ നടക്കും.

ജനിതക പ്രശ്നങ്ങൾ മൂലം രോഗങ്ങൾക്ക് സാധ്യത ഉള്ളവരെ കണ്ടെത്തുകയും തുടർന്ന് അവരുടെ രോഗവിവരങ്ങളും കുടുംബ പശ്ചാത്തലവും വിശദമായി പരിശോധിക്കുന്ന ജനിറ്റിക കൗൺലിങ്ങിലേക്ക് റഫർ ചെയ്യും. തുടർന്ന് ചികിത്സകൾക്കാവശ്യമായ പരിശോധനകൾക്കായി രോഗികളെ വിധേയരാക്കുന്നതാണ് ആദ്യ ഘട്ടം. വിപുലമായ രണ്ടാം ഘട്ടത്തിൽ സാമൂഹിക പശ്ചാത്തലവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങളുടെ ശേഖരണവും നടപ്പിലാക്കും.

രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് വിദഗ്ധ കൗൺസിലിങ്ങിലൂടെയും പരിശോധനകളിലൂടെയും രോഗിക്ക് മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് കിംസ് ഗ്രൂപ്പ് ചെയർമാൻ ഡോ. എം. ഐ സഹദുള്ള പറഞ്ഞു.

ഡോക്ടർമാരുടെ സഹകരണത്തോടെ ജനിതക രോഗങ്ങളെ കൂടുതൽ മനസിലാക്കി അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ രോഗികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മെഡ്ജെനോം കിംസുമായി സഹകരിച്ച് മുന്നോട്ട് പോകുന്നത് എന്ന് ഗിരീഷ് മെഹ്ത, മെഡ്ജെനോ സി ഇ ഒ അഭിപ്രായപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.