Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചപ്പ് രോഗങ്ങൾ അകറ്റും

greenary

വീടിനു ചുറ്റും പച്ചപ്പുണ്ടോ? എങ്കിൽ ആരോഗ്യവും ഉണ്ടെന്നർത്ഥം. പച്ചപ്പിനിടയിലുള്ള ജീവിതം ഗുരുതര രോഗങ്ങൾക്കുള്ള സാധ്യതയെ കുറയ്ക്കുമെന്ന് പഠനം.

യുഎസിലെ മിയാമി സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 65 വയസിനു മുകളിൽ പ്രായമുള്ള രണ്ടര ലക്ഷത്തോളം പേരുടെ 2010–11 കാലയളവിലെ ആരോഗ്യവിവരങ്ങൾ പരിശോധിച്ചു. കൂടാതെ നാസയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് പച്ചപ്പിന്റെ സാനിധ്യം അളന്നു.

പച്ചപ്പിന്റെ സാനിധ്യം ചുറ്റുപാടിൽ കൂടുന്നതനുസരിച്ച് ആയിരത്തിൽ 49 പേർക്ക് എന്ന തോതിൽ ഗുരുതര രോഗങ്ങളും കുറയുന്നതായി കണ്ടു. പച്ചപ്പ് കൂടുന്നതിനനുസരിച്ച് പ്രമേഹം, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ ഇവയുടെ നിരക്ക് കുറയുന്നതായി കണ്ടു. പ്രമേഹം 14 ശതമാനവും ഹൈപ്പർ ടെൻഷൻ 13 ശതമാനവും ലിപ്പിഡ് ഡിസോർഡറുകൾ 10 ശതമാനവും കുറയുന്നു.

പഠനത്തിൽ പങ്കെടുത്തവരുടെ ബയോമെഡിക്കൽ ഏജിങ് മൂന്നു കൊല്ലം കുറഞ്ഞതായും കണ്ടു. ആരോഗ്യത്തിനു പച്ചപ്പിന്റെ സാനിധ്യം ആവശ്യമാണെന്ന് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ പഠനം ചൂണ്ടിക്കാട്ടുന്നു.