Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ കഴിക്കൂ രോഗങ്ങൾ അകറ്റൂ...

health benefits apple

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നു പറയുന്നത് വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഒാക്സിഡന്റ്സും ഫൈബറും വൈറ്റമിനുമെല്ലാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം നിരവധി രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

അൾഷിമേഴ്സ്

ആപ്പിൾ ജ്യൂസ് കുടിച്ചാൽ അൽഷിമേഴ്സ് ഒഴിവാക്കാം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഓർമ്മക്കുറവു തടയും . ദിവസവും രണ്ടു നേരം ആപ്പിൾ ജ്യൂസ് കഴിച്ചാൽ ഒാർമ്മ ശക്തി കൂടുന്നതിനൊപ്പം തലച്ചാറിന്റെ ആരോഗ്യവും വർദ്ധിക്കും.

കാൻസർ തടയാൻ ആപ്പിൾ

ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. സ്തനാർബുദം, കരൾ, ആഗ്നേയഗ്രന്ഥിക്കുണ്ടാകുന്ന കാൻസർ എന്നിവയിൽ നിന്ന് ആപ്പിൾ സംരക്ഷണം നൽകുന്നു.

ദന്ത സംരക്ഷണം

ആരോഗ്യവും വെൺമയുമുള്ള പല്ലുകൾ സ്വന്തമാക്കാൻ ആപ്പിൾ കഴിച്ചാൽ മതി. ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുന്നതിനു പകരം ഒരു ആപ്പിൾ കഴിക്കാം. ആപ്പിൾ ചവച്ചരച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന ഉമിനീര് ബാക്ടീരിയയെ തടഞ്ഞ് പല്ല് കേടാകാതെ സംരക്ഷിക്കുന്നു.

പ്രമേഹത്തിൽ നിന്നു രക്ഷ

രക്തത്തിലെ പഞ്ചസാരയുടെ അളവുകുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷപെടാൻ ദിവസവും ഒരാപ്പിൾ വീതം കഴിക്കാം.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിനായി ആപ്പിൾ കഴിക്കാം. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറൽസും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്കു വരാതെ സംരക്ഷിക്കുന്നു.

അമി‍തവണ്ണം കുറയ്ക്കാൻ

പല ആരോഗ്യ പ്രശ്നങ്ങളുടെയും മൂലകാരണം അമിതവണ്ണമാണ്. ഹൃദ്രോഗവും സ്ട്രോക്കും കൊളസ്ട്രോളുമെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പി‌‌ൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ പെട്ടെന്നു വയറുനിറഞ്ഞതായി തോന്നിപ്പിച്ച് അമിത ഭക്ഷണം ഉള്ളിൽ ചെല്ലുന്നത് തടയുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ആപ്പിളിനെ കൂട്ടുപിടിക്കാം.

ശ്വാസകോശരോഗങ്ങൾ

ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാൻ ആപ്പിൾ കഴിച്ചാൽ മതി. സ്ഥിരമായി ആപ്പിൾ കഴിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന കുട്ടികൾക്ക് ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ പറയുന്നു.

ആപ്പിളിന്റെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല. ചുവന്നു തുടുത്ത ആപ്പിളിന്റെ അത്ര വരില്ല മറ്റു പഴങ്ങളൊന്നും. ദിവസവും ഓരോ ആപ്പിൾ കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ.