Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ തടയാൻ ജീവിതശൈലി മാറ്റാം

cancer

നാൽപ്പത് ശതമാനം കാൻസർ ബാധിതരിലും രോഗം ഗുരുതരമായി മരണം സംഭവിക്കുന്നത് ജീവിതശൈലി മാറ്റുന്നതിലൂടെ തടയാനാവുമെന്ന് പഠനം. സ്ഥിരമായി വ്യായാമം പോലുള്ള ആരോഗ്യകരമായ ജീവിത ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെയും മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കിയും കാൻസർ മരണങ്ങൾ തടയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിലൂടെയും 18.5 നും 27.5 എന്ന ഒരു ബോഡിമാസ് ഇൻഡെക്സ് കാത്തുസൂക്ഷിച്ചും മിതമായ പ്രതിവാര വ്യായാമം 150 മിനിറ്റോ കടുത്തവ്യായാമം ചെയ്യാൻ 75 മിനിറ്റോ ആക്കി കാൻസർ വരുന്നത് തടയാനും ഗുരുതരമാകുന്നത് ഒഴിവാക്കാനും ആകുമെന്ന് പഠനങ്ങൾ പറയുന്നു.

മസാച്യുസെറ്റ്സ് ജനറൽ ആശുപത്രി, ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങങ്ങളിലെ ഗവേഷകരാണ് ആരോഗ്യകരമായ ജീവിത ശൈലിയും കാൻസർ മരണവും തമ്മിലുള്ള ഡാറ്റ വിശകലനം ചെയ്തത്.

ആരോഗ്യകരമായ ജീവിത രീതി പിന്തുടരുന്നവരിൽ കാൻസർ സാധ്യത വളരെ കുറവായിരുന്നു. 89.571 സ്ത്രീകളും 46.399 പുരുഷന്മാരും പഠനത്തിൽ ഉൾപ്പെട്ടു; 16.531 സ്ത്രീകളും 11.731 ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നവരും ബാക്കി 73.040 സ്ത്രീകളും 34.608 പുരുഷന്മാരും കാൻസർ സാധ്യത ഉയർന്നവരും ആയിരുന്നു.

കാൻസർ കേസുകളിൽ 40 ശതമാനം മുതൽ 20 ശതമാനംവരെ ഗുരുതരമാകുന്നത് ആരോഗ്യകരമായ ജീവിശൈലിയിലേക്ക് മാറുന്നതിലൂടെ തടയാനാവുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ കണ്ടെത്തലുകൾ കാൻസർ രോഗബാധയിലെ ജീവിതരീതി ഘടകങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണെന്നും ചികിത്സ നൽകുമ്പോള്‍ ഇക്കാര്യങ്ങൾക്കും പ്രാധാന്യം നൽകണമെന്നും പറയുന്ന പഠനം ജേണൽ ജാമാ ഓങ്കോളജിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: