Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റാക്ക് വന്നവർ ആന്റിബയോട്ടിക് കഴിക്കാമോ?

antibiotic

ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മുൻകരുതൽ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. രോഗികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ കുറിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നതു സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾക്ക് ബോധവൽക്കരണം തുടങ്ങിക്കഴിഞ്ഞു.

ഹൃദയത്തിന് എന്തെങ്കിലും ചെറിയ തകരാറുകൾ ഉള്ളവരിൽ ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിവച്ചേക്കാം. ഹൃദയസ്തംഭനത്തിനു വരെ ഇത് കാരണമായേക്കാമത്രേ. ഒരു തവണ അറ്റാക്ക് വന്നവരിൽ ഇതിനു കൂടുതൽ സാധ്യതയുണ്ട്. എന്തെങ്കിലും അനാവശ്യ രോഗങ്ങളുടെ പേര് പറഞ്ഞ് സ്വയം ചികിൽസ നടത്തുന്നവരാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ഡോക്ടറുടെ നിർദേശത്തോടെയല്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ഹൃദ്രോഗികളെ അപകടത്തിലാക്കും.

ഓരോ തവണ ആന്റിബയോട്ടിക് കോഴ്സ് തുടങ്ങുന്നതിനു മുൻപും ഹൃദയത്തിന്റെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിനെതിരെ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.