Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തെ കാക്കൂ...

heart

ഹൃദയാഘാതവും ഹൃദയരോഗങ്ങളും മൂലം മരണപ്പെടുന്നവരുടെ സംഖ്യ ദിനംപ്രതി കൂടിവരികയാണ്. എന്താണ് ഇതിനു പിന്നിലെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ജീവിതശൈലി തന്നെയെന്നു പറയേണ്ടി വരും. ബാക്കിയുള്ള കാരണങ്ങളെല്ലാം തന്നെ ഇതിനെ പിന്തുടർന്നു വരുന്നവയാണ്. വർധിച്ച കൊളസ്ട്രോളും പ്രമേഹവുമെല്ലാം ഹാർട്ട് അറ്റാക്കിലേക്കുള്ള ചൂണ്ടുപലകകളാകുന്നു. പ്രമേഹം പോലെതന്നെ ഇന്ത്യ ഹൃദ്രോഗത്തിന്റെയും ഒരു തലസ്ഥാനമാണെന്നു പറയേണ്ടി വരും.

ജീവിതശൈലി ഹൃദയത്തെ ബാധിക്കുമ്പോൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. മറ്റേത് അവയവങ്ങൾ വിശ്രമിക്കുമ്പോഴും വിശ്രമം അറിയാതെ സദാ സ്പന്ദിച്ച് ജീവനെ താങ്ങി നിർത്തുകയാണ് ഹൃദയം. വികലമായ ജീവിതചര്യകളിലൂടെയും അശാസ്ത്രീയമായ ഭക്ഷണശൈലിയിലൂടെയും ശരീരത്തിലെത്തുന്ന കൊഴുപ്പിന്റെ അളവ് കൂടുകയും കാലാന്തരത്തിൽ ബ്ലോക്കുകളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ബ്ലോക്ക് പിന്നീട് കൊഴുപ്പ് നിക്ഷേപം അഥാവ് പ്ലാക്ക് ആയി വളർന്ന് ഹൃദയധമനിയുടെ മുക്കാൽ ഭാഗവും ബ്ലോക്ക് ഉണ്ടാക്കി അതിലൂടെയുള്ള രക്തസഞ്ചാരം അപര്യാപ്തമാക്കുന്നു. ഈ സമയത്താണ് രോഗികൾക്ക് സാധാരണ വോഗത്തിൽ നടക്കുമ്പോഴും പടികൾ കയറുമ്പോഴും ഒക്കെ നെഞ്ചിൽ വേദന ഉണ്ടാകുന്നത്.

ഹൃദ്രോഗത്തിലെ ആപത്ഘടകങ്ങൾ

പുകവലി, വർധിച്ച രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, വ്യായാമക്കുറവ്, മദ്യപാനം, സ്ട്രെസ് (മനോസംഘർഷം), പാരമ്പര്യം എന്നിവയാണ് ഹൃദ്രോഗത്തിലെ പ്രധാന ആപത്ഘടകങ്ങൾ. ഇവയെ നിയന്ത്രണ വിധേയമാക്കിയാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാവുന്നതാണ്.

ഹാർട്ട് അറ്റാക്ക് ചികിത്സ

ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. ഹൃദയകോശങ്ങൾക്ക് രക്തം കിട്ടാതെ അവ നാശത്തിലേക്കു പോകുന്ന അവസ്ഥ വരുമ്പോഴാണ് രോഗിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഹൃയദ സങ്കോചനക്ഷമത കുറയുന്നതും താളം തെറ്റിയുള്ള ഹൃദയമിടിപ്പുകളും യഥാസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗിയെ മരണത്തിലേക്കു വലിച്ചടുപ്പിക്കുന്നു. എത്രയും പെട്ടെന്ന് ഹൃദയധമികളിലേക്കുള്ള രക്തസഞ്ചാരം സുഗമമാക്കുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കൊളസ്ട്രോൾ നിയന്ത്രണം അനിവാര്യമോ?

മെഴുകു പോലുള്ള കൊളസ്ട്രോൾ ശരീരകോശങ്ങളുടെ നിർമാണത്തിനും പുരുഷ ലൈംഗിക ഹോർമോണുകളുടെയും സ്ത്രൈണ ഹോർമോണുകളുടെയും നിർമാണത്തിനും ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിനും കോശങ്ങളുടെ വളർച്ചയ്ക്കും പ്രധാനപ്പെട്ട ഒന്നാണ്. അധികമായാൽ അമൃതും വിഷമാകുന്നതു പോലെ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കുമിഞ്ഞു കൂടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കുന്നത്. നാം ആഹരിക്കുന്ന ഭക്ഷണത്തിലൂടെ ഏതാണ്ട് 15 മുതൽ 20 ശതമാനം വരെയും കരളിന്റെ ഉൽപാദനത്തിലൂടെ 80 മുൽ 85 ശതമാനവുമാണ് കൊളസട്രോൾ ശരീരത്തിൽ ഉണ്ടാകുന്നത്.

അളവ് കൂടുമ്പോൾ കൊഴുപ്പ് കണികകൾ ഓരോ ധമനികളുടെയും ഉൾപ്പാളികളിൽ അടിഞ്ഞു കൂടുന്നു. കാലാന്തരത്തിൽ ഈ കണികകൾ ഹൃദയധമനികളുടെ ഉള്ളിൽ അടിഞ്ഞു കടി അവയുടെ ഉൾവ്യാസം കുറഞ്ഞ് കാലാന്തരത്തിൽ രക്തസഞ്ചാരം ദുഷ്കരമാക്കുന്നു. പാരമ്പര്യമായി കൊളസ്ട്രോൾ കൂടുന്നവരുമുണ്ട്. ഇവരൊക്കെ കർശന ഭക്ഷണക്രമീകരണത്തിലൂടെയും ഔഷധങ്ങളിലൂടെയും നിയന്ത്രണവിധേയമാക്കണം.

ഏറ്റവുമധികം ദുരൂഹതകൾ നിലനിൽക്കുന്നതും കൊളസ്ട്രോളിനെ ചുറ്റിപ്പറിയാണ്. അതിലൊന്നാണ് മുട്ടയിലെ കൊളസ്ട്രോൾ. പല ആധികാരിക പഠനങ്ങളും തെളിയിച്ചതും ശരീരത്തിൽ കൊളസ്ട്രോൾ കൂട്ടുന്ന മുഖ്യവില്ലൻ മുട്ടയുടെ മഞ്ഞക്കരു ആണെന്നായിരുന്നു. എന്നാൽ മുട്ടയിൽ നിന്നുണ്ടാകുന്ന കൊളസ്ട്രോൾ വെറും 15 ശതമാനത്തിൽ കുറവാണെന്നും അതുകൊണ്ട് ആഹാരത്തിലൂടെ ഉള്ളിലേക്കു പോകുന്ന കൊളസ്ട്രോളിനെപ്പറ്റി ചിന്തിക്കേണ്ടന്നുമുള്ള പ്രചാരണങ്ങളുമുണ്ടായി. അതാതയ് നാം ശരീരത്തിലേക്ക് കൂടുതൽ കൊളസ്ട്രോൾ കൊടുക്കുകയാണെങ്കിൽ കരൾ കുറച്ച് കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നു, നാം ആവശ്യത്തിൽ കുറവ് കൊളസ്ട്രോളാണ് കൊടുക്കുന്നതെങ്കിൽ കരൾ കൂടുതൽ ഉൽപാദിപ്പിക്കുന്നു. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു ലഭിക്കുന്നതിനെക്കാളുപരി കരളിന്റെ സജീവ ഉൽപാദനമാണ് കൊളസ്ട്രോൾ നിയന്ത്രണത്തിൽ പ്രധാനമെന്നാണ് അടുത്ത കാലത്തു നടന്ന പഠനങ്ങൾ തെളിയിച്ചത്. എന്നാൽ ഇവ എത്രത്തോളം വിശ്വസനീയമാണെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.