Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തെ ഇനി ‘റിപ്പയർ’ ചെയ്യാം

heart

ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. ഹൃദയധമനികൾക്കുണ്ടാകുന്ന തകരാറുകളാണ് മിക്കവരും നേരിടുന്ന പ്രധാനഭീഷണി. എന്നാൽ ഇതാ വാഷിങ്ടണിൽ നിന്നുള്ള വൈദ്യശാസ്ത്രജ്ഞർ ഒരു പുതിയ വാർത്തയുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തകരാറിലായ ഹൃദയധമനികളെ ‘റിപ്പയർ’ ചെയ്യാൻ കഴിയുന്ന പ്രത്യേതകരം കോശങ്ങളെ അവർ വികസിപ്പിച്ചെടുത്തുവത്രേ.

ഹൃദയചികിൽസാരംഗത്തു തന്നെ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടെത്തലിനു കഴിയും. എലികളിൽ ആണ് ഇതു സംബന്ധിച്ച പരീക്ഷണങ്ങൾ ആദ്യം നടത്തിയത്. ഹൃദയാഘാതം സംഭവിച്ച മനുഷ്യരിലും രക്തപ്രവാഹം പുനഃസ്ഥാപിക്കാൻ ഈ കോശങ്ങൾക്കു സാധിക്കുമെന്ന് പിന്നീട് കണ്ടെത്തി. രക്തധമനികളുടെ പ്രവർത്തനം സാധാരണ നിലയിലേക്കു കൊണ്ടുവരാനും കഴിയും.

സ്റ്റാൻഫോർഡ് സർവകലാശാലയിലെ ജീവശാസ്ത്ര വിഭാഗം ഗവേഷകരാണ് പ്രത്യേകതരം കോശങ്ങളെ പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്തത്. ഇത് ഒരു വ്യാപക ചികിൽസാരീതിയായി പിന്തുടരുന്നതിന്റെ സാമ്പത്തികച്ചെലവുകളെ കുറിച്ചും ഇതിനു വേണ്ട അത്യാധുനിക സൗകര്യങ്ങളെക്കുറിച്ചും പഠനം നടക്കുന്നതേയുള്ളു. എങ്കിലും സമീപഭാവിയിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ ഈ പുതിയ കണ്ടെത്തലിനു സാധിക്കും എന്നാണ് വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.