Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവി ബാധിതർ കൂടുതൽ തിരുവനന്തപുരത്ത്

GREECE/

സംസ്ഥാനത്തു പുതുതായി 1199 എച്ച്ഐവി ബാധിതരെ കണ്ടെത്തിയതായി േകരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (കെഎസ്എസിഎസ്). ഒക്ടോബർ മാസം വരെയുള്ള കണക്കാണിത്. 5,02,377 പേരിൽ നടത്തിയ പരിശോധനയിലാണു ഇത്രയും പേരെ കണ്ടെത്തിയത്. ഇതിൽ 736 പേർ പുരുഷന്മാരും 436 പേർ സ്ത്രീകളുമാണ്. എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ കുറവു വരുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 2005 ൽ പുതുതായി 2627 എച്ച്ഐവി ബാധിതരെ കണ്ടെത്തിയപ്പോൾ 2015ൽ ഇതു 1494 മാത്രമാണ്. 2007ൽ 3972 പേരെയാണ് എച്ച്ഐവി അണുബാധിതരായി കണ്ടെത്തിയത്. 2002 മുതലുള്ള കണക്ക് അനുസരിച്ചു സംസ്ഥാനത്തു ഇതുവരെ 29221 എച്ച്ഐവി ബാധിതരെയാണു കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 4673 പേർ മരണമഞ്ഞിട്ടുണ്ട്.

പ്രായപൂർത്തിയായവരിൽ 0.12 ശമാനവും എച്ച്.ഐ.വി ബാധിതരാണെന്നാണ് കണ്ടെത്തൽ. കെഎസ്എസിഎന്റെ കീഴിലുള്ള എആർടി ചികിത്സാ കേന്ദ്രമായ ഉഷസ്സിൽ 20954 എച്ച്ഐവി അണുബാധിതർ റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ 15071 പേർക്കു എആർടി ചികിത്സ ആരംഭിച്ചെങ്കിലും നിലവിൽ 11236 പേരാണു ചികിത്സയിലുള്ളത്.
2005ൽ 30596 പേരാണ് പരിശോധനയ്‌ക്ക് വിധേയരായത്. ഇതിൽ 1476 പുരുഷന്മാരിലും 1151 സ്‌ത്രീകളിലും എച്ച്ഐവി അണുബാധ കണ്ടെത്തി. 10 വർഷം പിന്നിട്ടപ്പോൾ 4,75,414 പേർ പരിശോധനയ്‌ക്ക് വിധേയരായി. ഇതിൽ 1494 പേരിൽമാത്രമാണു എച്ച്ഐവി കണ്ടെത്തിയത്. 951 പുരുഷന്മാരിലും 543 സ്‌ത്രീകളും 2015ൽ എച്ച്ഐവി ബാധിതരായി കണ്ടെത്തി.

ജില്ലകളിൽ പ്രവർത്തിക്കുന്ന എയ്‌ഡസ് പരിശോധന കേന്ദ്രങ്ങളുടെ കണക്കുകൾ പ്രകാരം 2002 മുതൽ 2016 വരെ കേരളത്തിൽ എയ്‌ഡ്‌സ് ബാധിതരായുള്ളത് 29227 പേരാണ്. അതാത് ജില്ലയിലുള്ളവരായിരിക്കണമെന്നില്ല ഈ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരിക്കുന്നത്. ജില്ലാ തല കണക്കുകളിൽ തിരുവനന്തപുരമാണു മുന്നിൽ നിൽക്കുന്നത്. ഇക്കാലയളവിൽ 5649 പേരെ എച്ച്ഐവി അണുബാധിതരായി തിരുവനന്തപുരത്തു നിന്നു കണ്ടെത്തി. ഏറ്റവും കുറവു വയനാടു ജില്ലയിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നാണു കണ്ടെത്തിയിരിക്കുന്നത്. 266 എച്ച്ഐവി അണുബാധിതരെയാണു വയനാട്ടിലെ പരിശോധനാ കേന്ദ്രങ്ങൾ വഴി കണ്ടെത്തിയത്. തൃശ്ശൂർ(4843), കോഴിക്കോട്(4423), പാലക്കാട് (2580), കോട്ടയം (2484), എറണാകുളം (1934), കണ്ണൂർ(1641), കാസർകോഡ് (1376), ആലപ്പുഴ (1269), കൊല്ലം (1075), പത്തനംതിട്ട (683), മലപ്പുറം (567), ഇടുക്കി (431) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കണക്ക്. എച്ച്ഐവി ബാധിതരുടെ നിരക്കിൽ രാജ്യത്തു തന്നെ വർഷം തോറും 30 ശതമാനം കുറവു വരുന്നുണ്ടെന്നും കെഎസ്എസിഎസ് സാക്ഷ്യപ്പെടുത്തുന്നു.  

Your Rating: