Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷണങ്ങൾ കാട്ടാതെ എച്ച്ഐവി

aids-hiv

എച്ച്ഐവി ബാധിതരിൽ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എച്ച്ഐവി ബാധിതരാകാൻ ഇടയുള്ളവർ സുരക്ഷിത മല്ലാത്ത ലൈംഗികജീവിതം നയിക്കുന്നവർ, മയക്കുമരുന്ന് സംഘംചേർന്ന് കുത്തിവയ്ക്കുന്നവർ തുടങ്ങിയവർ... രോഗലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ പരിശോധനയ്ക്കു വിധേയരാകുക.

പരിശോധനകൾ

എയ്ഡ്സ് രോഗനിർണയത്തിനു വിശദമായ പരിശോധനകൾ ആവശ്യമാണ്. രക്തപരിശോധനയിലൂടെയാണു രോഗം നിർണയി ക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും രോഗനിർണയത്തിനും കൗൺസ ലിങ്ങിനും സൗകര്യമുണ്ട്. രോഗമുണ്ടെന്നു സംശയം തോന്നിയാൽ അംഗീകൃത ലബോറട്ടറികളിൽ രോഗനിർണയം നടത്താം. ഏതുതരം ടെസ്റ്റ് വേണമെന്ന് അവർ നിശ്ചയിക്കും. രോഗനിർണയത്തിൽ പിഴവു വന്നതായി അപൂർവമായി ചില ആരോപണങ്ങൾ ഉയർന്നിട്ടു ണ്ട്. അതിനാൽ മൂന്നു വ്യത്യസ്ത രീതികളിലൂടെ ടെസ്റ്റുകൾ ആവർ ത്തിച്ചു നടത്തിയാണ് എച്ച്എവെി ബാധ (എച്ച്എവെി പോസിറ്റീവ് എന്നു പറയാം) ഉറപ്പിക്കുന്നത്.

ചികിത്സ

ഒരിക്കൽ ശരീരത്തിലെത്തിയാൽ പിന്നെ എച്ച്ഐവി രോഗാണുവിനെ ഒരിക്കലും പൂർണമായി നീക്കം ചെയ്യാനാകില്ല. എന്നാൽ, എച്ച്ഐവി ബാധിച്ച് ഏറെ വൈകാതെ കണ്ടെ ത്തിയാൽ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ കഴിയും. എച്ച്ഐവി ബാധ കണ്ടെത്തിയാലുടൻ വിദഗ്ധ ഡോക്ടറുടെ അടുത്ത് ചികിത്സ തേടണം. രോഗം പൂർണമായി മാറ്റാൻ കഴിയില്ലെങ്കിലും രോഗത്തെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന അനേകം ഔഷധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

1996 മുതൽ എയ്ഡ്സ് രോഗ ചികിത്സയിൽ ഫലപ്രദമായ ഔഷധങ്ങളുണ്ട്. രോഗകാരിയായ വൈറസ് ശരീരത്തിൽ പെരുകുന്നതു തടയുക യാണു ചികിത്സകൊണ്ടു ലക്ഷ്യമിടുന്നത്. ഈ രീതിയിൽ രോഗം നിയന്ത്രിച്ചു നിർത്താൻ കഴിയും. ഇത്തരക്കാരിൽ രോഗലക്ഷണമൊന്നും കാണാൻ കഴിയില്ല. രോഗിക്ക് ആരോഗ്യകരമായ ജീവിതം നയിക്കു കയും ചെയ്യാം.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെല്ലാം 2004 മുതൽ എയ്ഡ്സിനു സൗജന്യ ചികിത്സ നൽകുന്നുണ്ട്. 1800 - 2000 രോഗികൾ ഈ രീതിയിൽ ചികിത്സ തേടു ന്നുണ്ട്.എച്ച്ഐവി ബാധിതരായാൽ എയ്ഡ്സിലേക്കെത്തുന്നതിനു മുൻപു രോഗം വഷളാകുന്ന ഘട്ടം തിരിച്ചറിയാൻ സഹായിക്കുന്ന ടെസ്റ്റുകളുണ്ട്. വൈറൽ ലോഡ് ടെസ്റ്റ് (Viral Load Test), സിഡി 4 (CD4) ടെസ്റ്റ് എന്നിവയാ ണവ. കൃത്യമായ ഇടവേളകളിൽ ഈ ടെസ്റ്റുകൾക്കു വിധേയരായാൽ രോഗം വഷളാകുന്നതിന്റെ സൂചനകൾ മുൻപേ ലഭിക്കും.

എയ്ഡ്സ് രോഗചികിത്സയിൽ പലതരം മരുന്നുകളാണ് ഉപയോഗിക്കുന്നത്. രണ്ടുമൂന്നു വർഷം തുടർച്ചയായി ചികിത്സ തേടിയവരിൽ ആ മരുന്നിന്റെ ഗുണം കുറയുന്നതായി കാണാം (First Line Failure). രോഗാണുക്കൾ മെല്ലെ ഒൗഷധത്തിനെതിരെ പ്രതിരോധം നേടുന്നതാണു കാരണം. ഇൗ അവസ്ഥയുണ്ടാകുമ്പോൾ പുതിയ മരുന്നുകൾ (Second Line or Third Line Treatment) നൽകി പഴയ അവസ്ഥ നിലനിർത്താൻ ശ്രമിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.