ഡയഫ്രത്തിന്റെ അനിയന്ത്രിതമായ കോച്ചിപ്പിടുത്തമാണ് ഇക്കിളുണ്ടാക്കുന്നത്. വളരെ വേഗം ഭക്ഷണം കഴിക്കൽ, ചൂടുള്ള ഭക്ഷണത്തോടൊപ്പം തണുപ്പിച്ച വെള്ളം, അധികം ചൂടുള്ളതോ മസാല കലർന്നതോ ആയ ഭക്ഷണം, മദ്യം, സോഡ ഇവയുടെ അമിത ഉപയോഗം എന്നിവ ഇക്കിളുണ്ടാക്കാം. ഒരുപാടു ചിരിച്ചാലും കരഞ്ഞാലും ഇക്കിൾ വരാം.
∙ ഇക്കിൾ മാറ്റാൻ കുറച്ചുസമയം ശ്വാസം ഉള്ളിൽ പിടിച്ചുവച്ചിട്ട് പുറത്തേക്കു വിടുക
∙ ഐസ് ക്യൂബിട്ട വെള്ളം അൽപാൽപമായി കുടിക്കുക
∙ കൈകൊണ്ട് നാവ് അധികം ശക്തിയിലല്ലാതെ പുറത്തേക്കു വലിച്ചു പിടിക്കുക
∙ കസേരയിൽ ഇരുന്നു മുന്നോട്ടാഞ്ഞ് നെഞ്ചും ഡയഫ്രവും കാൽമുട്ടിൽ അമർത്തിവയ്ക്കുക
∙ കണ്ണടച്ചിരുന്ന് കൃഷ്ണമണികളിൽ മൃദുവായി മസാജ് ചെയ്യുക
∙ തരിപഞ്ചസാര ഒരു ടീസ്പൂൺ നാവിനുള്ളിലേക്ക് തട്ടി വിഴുങ്ങുക
∙ തൊണ്ടയുടെ പിൻഭാഗത്തോ അണ്ണാക്കിലോ തള്ളവിരൽ കൊണ്ട് അമർത്തുക
ഡോ. സി.കെ . ശശിധരൻ