Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ എച്ച്ഐവിക്കും അന്തകനെത്തുന്നു

aids-hiv

എച്ച്ഐവി വൈറസിന്റെ അന്ത്യമടുത്തോ? ദക്ഷിണാഫ്രിക്കയിൽ തുടക്കമിട്ട പരീക്ഷണം അതിനുള്ള സാധ്യത വിളിച്ചോതുന്നു. ഏറ്റവും ഒടുവിൽ വികസിപ്പിച്ചെടുത്തതിൽ ഏറെക്കുറെ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള വാക്സിന്റെ പുതിയ രൂപമാണ് വൈറസിന്റെ അന്തകനാകുമെന്ന പ്രതീക്ഷ ഉയർത്തിയിട്ടുള്ളത്. ഇപ്പോഴുള്ളതിന് 31.2% മാത്രമാണ് വിജയസാധ്യത.

എച്ച്ഐവി വാക്സിൻ ട്രയൽസ് നെറ്റ്‌വർക്കാണ് 15 ഇടത്തായി 5400 രോഗികളിൽ പരീക്ഷണം നടത്തുക. അന്തിമഫലം അറിയാൻ 2020 അവസാനം വരെ കാത്തിരിക്കണം. ദക്ഷിണാഫ്രിക്കയിൽ പ്രതിദിനം ആയിരം പേർക്കാണ് പുതുതായി അണുബാധയുണ്ടാകുന്നത്.

Your Rating: