Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലച്ചോറിന്റെ ഉൗർജത്തിന് ഭക്ഷണത്തിനുമുണ്ട് പങ്ക്

calorie-food

ബുദ്ധിയുടെ ഉറവിടമെന്നു വിശേഷിപ്പിക്കുന്ന തലച്ചോറിന്റെ പ്രവർത്തനശേഷിയെ നമ്മൾ കഴിക്കുന്ന ഭക്ഷണം ചുരുക്കുന്നതായി റിപ്പോർട്ട്. വിജ്ഞാനശേഷി, ഓർമശക്തി, മാനസികാരോഗ്യം തുടങ്ങിയവയെയാണ് അനാരോഗ്യകരമായ ഭക്ഷണശീലം ബാധിക്കുന്നത്. മധുരപാനീയങ്ങൾ, ഉപ്പു ചേർന്ന സ്നാക്കുകൾ, പ്രോസസ്ഡ് മീറ്റ് എന്നിവയാണ് പ്രധാനമായും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന ഭക്ഷണങ്ങളായി ഗവേഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്.

60 വയസിനു മുകളിലുള്ളവരെയാണ് ഗവേഷണത്തിനു വിധേയരാക്കിയതെങ്കിലും കുട്ടികൾ ഉൾപ്പടെ എല്ലാ പ്രായക്കാരിലും സമാനസ്വഭാവമാണ് പ്രകടമാകുന്നതെന്നാണ് ഗവേഷകരുടെ വാദം.

ഭക്ഷണശീലങ്ങൾ തലച്ചോറിലെ ഹിപ്പോകാമലിന്റെ വലുപ്പത്തെയും പ്രവർത്തനരീതിയെയും ബാധിക്കുന്നതായി മുൻപ് പഠനങ്ങൾ വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് എലികളിലായിരുന്നു പരീക്ഷണം നടത്തിയത്. എന്നാൽ ഭക്ഷണശീലം തലച്ചോറിനെ ബാധിക്കുന്നതു സംബന്ധിച്ച് മനുഷ്യരിൽ നടത്തിയ ആദ്യ പഠന റിപ്പാർട്ടാണ് ഇതെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഓസ്ട്രലിയയിലെ ഡീക്കൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസർ ഫെലിസ് ജാക്ക അവകാശപ്പെടുന്നു.

പോഷകങ്ങൾ അടങ്ങിയ പച്ചക്കറികളും ഫലവർഗങ്ങളും കഴിച്ചവരിൽ ജങ്ക്ഫുഡ് കഴിച്ചവരെ അപേക്ഷിച്ച് ഹിപ്പോകാമ്പിയുടെ പ്രവർത്തനക്ഷമത കൂടുതലാണെന്നു കണ്ടെത്തി. മാനസിക, മറവിരോഗങ്ങൾക്കു ഇതു നല്ലൊരു കണ്ടെത്തലായിരിക്കുമെന്നും അവർ അവകാശപ്പെടുന്നു.