Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകി പിറക്കുന്ന കുഞ്ഞുങ്ങൾ വെരി വെരി സ്മാർട്

mother-baby

ചെറുപ്പക്കാരികൾക്കു പിറക്കുന്ന കുഞ്ഞുങ്ങളേക്കാൾ പ്രായമുള്ള സ്ത്രീകൾക്കു പിറക്കുന്ന കുഞ്ഞുങ്ങളായിരിക്കുമത്രേ കൂടുതൽ സ്മാർട്. ബെർലിനിൽ നടന്ന പഠനങ്ങളാണ് ഈ പുതിയ കണ്ടെത്തൽ നടത്തിയത്. അമ്മയ്ക്ക് പ്രായം കൂടുന്നതിനനുസരിച്ച് ഗർഭധാരണവും പ്രസവവും കൂടുതൽ സങ്കീർണമാകുന്നു എന്നതു ശരി തന്നെ. എന്നാൽ സാമൂഹികമായ കാരണങ്ങൾ കണക്കിലെടുത്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.

ഓരോ വർഷം മുതിരുമ്പോഴും സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരവും സാമ്പത്തിക സുരക്ഷിതത്വവും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുന്നു. പെൺകുട്ടി കൂടുതൽ പക്വമതിയാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിന് കൂടുതൽ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനും അറിവുകൾ പകർന്നുകൊടുക്കുന്നതിനും അമ്മയ്ക്കു കഴിയുന്നു.

ഉദാഹരണത്തിന് 1950ൽ ജനിച്ച ഒരു പെൺകുട്ടി അവളുടെ ഇരുപതാം വയസ്സിൽ ഒരു കുഞ്ഞിനു ജന്മം നൽകുന്നു എന്നു കരുതുക. അപ്പോൾ കുഞ്ഞ് ജനിക്കുക 1970ൽ ആയിരിക്കും. എന്നാൽ അതേ യുവതി നാൽപതാം വയസ്സിലാണ് കുഞ്ഞിനു ജന്മം നൽകുന്നതെങ്കിൽ കുഞ്ഞ് ജനിക്കുന്നത് 1990ൽ ആയിരിക്കും. ഈ ഇരുപതുവർഷം യുവതിയുടെ ജീവിതത്തിൽ വളരെ പുരോഗമനപരമായ പലമാറ്റങ്ങളും സാമ്പത്തിക, സാമൂഹിക, സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ടാകും. എന്നു മാത്രമല്ല 1970ൽ ജനിക്കുന്ന കുഞ്ഞിനേക്കാൾ കൂടുതൽ സ്മാർട് ആകുക 1970ൽ ജനിക്കുന്ന കുഞ്ഞ് ആയിരിക്കുമല്ലോ. കാരണം ലോകം അത്രയും പുരോഗമിച്ചുകഴിഞ്ഞിരിക്കും. എങ്ങനെയുണ്ട് ജർമനിയിലെ ഗവേഷകരുടെ കണ്ടുപിടുത്തം?

Your Rating: