Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിനു വേണ്ടി മധുരം കുറയ്ക്കാം

sugar-liver

അമിത കൊഴുപ്പ്, ഷുഗർ, കൊളസ്ട്രോൾ മുതലായവ മൂലം കരളിനു സംഭവിച്ച തകരാറുകൾ മാറി കരൾ പൂർവ ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കണമെങ്കിൽ ഭക്ഷണ നിയന്ത്രണം മാത്രം പോര, പഞ്ചസാരയുടെ ഉപയോഗത്തിലും ഗണ്യമായ കുറവ് വരുത്തണമെന്ന് പഠനങ്ങൾ. യു എസിലെ ഒരേഗൺ സ്റേററ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡൊണാൾഡ് ജംപ് ആണ് ഇപ്രകാരം പറഞ്ഞത്.

ഭക്ഷണത്തിൽ കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നതും, ആവശ്യത്തിനു വ്യായാമം ചെയ്യുന്നതും ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ സുഗമമാകാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. എങ്കിലും കരളിനു തകരാറു സംഭവിച്ചിട്ടുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ പഞ്ചസാര ഉപയോഗവും കുറച്ചേ തീരൂ.

പഞ്ചസാര ഉപയോഗം കുറക്കുകയും, കൊഴുപ്പ്, കൊളസ്‌ട്രോൾ മുതലായവ അടങ്ങിയ ഭക്ഷണത്തിലും നിയന്ത്രണം ഏർപ്പെടുത്തി ശരിയായ വ്യായാമവും കൂടി ആവുമ്പോൾ കരൾ വളരെ വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കും.

2020 ഓടു കൂടി കരൾ മാറ്റിവയ്ക്കൽ ക്രമാതീതമായി ഉയരുമെന്നും ഡൊണാൾഡ് ജംപ് പറഞ്ഞു. ഇതിന്റെ പ്രധാന കാരണങ്ങൾ ആൽക്കഹോൾ മാത്രമല്ല ഭക്ഷണ രീതിയും കൂടിയാണ്. ആയതിനാൽ കരൾ സുരക്ഷിതമാക്കാൻ മദ്യം ഒഴിവാക്കുന്നതോടൊപ്പം ഭക്ഷണ ക്രമീകരണവും അത്യാവശ്യമാണെന്ന് ഇദ്ദേഹം പറയുന്നു. പ്ലോസ് വൺ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.