Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിത്സാപ്പിഴവ് മരണമുണ്ടാക്കുമ്പോൾ!

medical

വിദേശരാജ്യങ്ങളിൽ ലക്ഷങ്ങൾ ചെലവിട്ട് ചികിത്സക്കായി പോകുന്നവരുണ്ട്. എന്നാൽ ഒന്നു ശ്രദ്ധിക്കൂ. അമേരിക്കക്കാർ കാന്‍സറും ഹൃദ്രോഗവും കഴിഞ്ഞാൽ ഏറ്റവും ഭയപ്പെടുന്നത് ഡോക്ടര്‍മാരുടെ ചികിത്സപ്പിഴവിനെയെന്ന് പഠനം.

സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം ചികിത്സാപിഴവിനാൽ മരിക്കുന്നത് 251000 ആളുകളാണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 251,454 മരണങ്ങൾ ചികിത്സ തെറ്റുകൾ കാരണം 2013ൽ ഉണ്ടായത്രെ. പക്ഷേ ഈ കണക്കുകളെക്കാള്‍ കൂടുതലാവും യഥാര്‍ഥവിവരങ്ങളെന്ന് ഗവേഷകർ പറയുന്നു. കാരണം ആശുപത്രിയിലെത്തിയ രോഗികളുടെ വിവരങ്ങൾ മാത്രമാണ് ഇത്. വീടുകളിൽ സംഭവിക്കുന്നത് ഈ കണക്കിലുണ്ടാവില്ല.

കൂടാതെ ചികിത്സാ തെറ്റുകള്‍ തിരിച്ചറിയപ്പെടാതെ പോകാറുമുണ്ട്. ഉദാഹരണം പറയുന്നു. യുവതിയുടെ കരളിൽ ചെറിയ ഒരു മുറിവ് ഡോക്ടറുടെ അശ്രദ്ധയാലുണ്ടാകുന്നു. പക്ഷേ ഇത് കാലക്രമേണ കരള്‍ രോഗമായി മാറി. ഏറ്റവും അവസാനം യുവതിയ്ക്ക് ഹൃദയസ്തംഭനം ഉണ്ടാവാൻ കാരണമാകുന്നു. ഇത് ആശുപത്രികളിൽ രേഖപ്പെടുത്തുക ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ മരണം സംഭവിച്ചെന്നായിരുക്കും. ഇങ്ങനെ നിരവധി സംഭവങ്ങളുണ്ടെന്ന് ഗവേഷകർ പറയുന്നു.

Your Rating: