Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ടൂറിസം: ഏകോപന സൗകര്യവുമായി യുവസംഘം

medical-torism

ഇന്ത്യയിൽ മെഡിക്കൽ ടൂറിസം കുതിപ്പിന്റെ പാതയിലാണ്. മെഡിക്കൽ ടൂറിസത്തിൽ രാജ്യാന്തര തലത്തിൽ  ആറാമതുള്ള ഇന്ത്യ നാലു വർഷത്തിനകം ആദ്യ മൂന്നിലെത്തും എന്നാണു പ്രവചനം. ലോകത്ത് ആദ്യ മൂന്നിൽ എത്തിയില്ലെങ്കിലും ഏഷ്യയിൽ ആദ്യ മൂന്നിൽ ഇന്ത്യയുണ്ടാകുമെന്നു ചില സർവേ ഫലങ്ങൾ ഉറപ്പു പറയുന്നു. എന്നാൽ ഈ കുതിപ്പ് കേരളത്തിൽ കാണുന്നില്ല. ഈ വർഷം  ഇന്ത്യയിലെത്തിയ മെഡിക്കൽ ടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷം കവിഞ്ഞു എന്നാണു പ്രാഥമിക കണക്കുകൾ. 2020ൽ ഇതിന്റെ ഇരട്ടിയിലേറെയാകും ഇന്ത്യയിൽ ചികിൽസ തേടിയെത്തുന്ന വിദേശികളുടെ എണ്ണം. പത്തു വർഷം മുൻപ് വെറും ഒന്നര ലക്ഷമായിരുന്നു മെഡിക്കൽ വീസയുമായി എത്തിയവർ എന്നതും ഓർമിക്കണം.  ഡൽഹി, മുംബൈ, ചെന്നൈ നഗരങ്ങളാണു മെഡിക്കൽ വാല്യൂ ടൂറിസത്തിൽ ഇന്ത്യയിൽ മുൻനിരയിൽ. നൂറിലേറെ രാജ്യങ്ങളിൽനിന്ന് രോഗികൾ ഈ നഗരങ്ങളിലെത്തുന്നു.

മെഡിക്കൽ ടൂറിസത്തിൽ ഇന്ത്യയ്ക്കുള്ള കുതിപ്പ് കേരളത്തിനു ഗുണകരമാവാതെ പോകുന്നത് എന്തുകൊണ്ട്?  കേരളത്തിൽ എന്തെല്ലാം ചികിൽസകൾ ലഭ്യമാണ്, അതിന്റെ ചെലവ് എത്ര, രാജ്യാന്തര അംഗീകാരമുള്ള ആശുപത്രികൾ ഏതൊക്കെ, രോഗിക്കും ബന്ധുക്കൾക്കും യാത്രയ്ക്കും മറ്റുമുള്ള ഏർപ്പാടുകൾ എങ്ങനെ തുടങ്ങിയ കാര്യങ്ങൾക്ക് ഫലപ്രദമായ ഏകോപന സംവിധാനമില്ല എന്നതു തന്നെ കാരണം. ആശുപത്രികൾ ടൂറിസം പാക്കേജ് ഒരുക്കുന്നുണ്ടെങ്കിലും മികച്ച ചികിൽസയ്ക്കു വിവിധ ആശുപത്രികളിലെ സംവിധാനങ്ങളും ചെലവും സംബന്ധിച്ച താരതമ്യത്തിന് അവസരം കുറവാണെന്നതും കാരണമാണ്. കേരളത്തിന്റെ മെഡിക്കൽ ടൂറിസം രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിതെളിച്ചേക്കാവുന്ന ഏകജാലക സ്റ്റാർട്ടപ് സംരംഭവുമായി ഒരു സംഘം യുവാക്കൾ രംഗത്തു വരികയാണ്. ഒമാൻ ആസ്ഥാനമായി ഗ്രീൻബൗൾ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ടൽ ആണിത്. മൂന്നു തലത്തിലാണു ഗ്രീൻബൗളിന്റെ പ്രവർത്തനം.

∙വിദേശത്തുനിന്ന് കേരളത്തിൽ ചികിൽസ തേടാൻ താൽപര്യമുള്ളവരുടെ രോഗവിവരങ്ങൾ മൂന്ന് ആശുപത്രികളിലേക്ക് ഒരേസമയം അയച്ചുകൊടുക്കും. എന്തുതരം ചികിൽസ, ചെലവെത്രയാകും, എത്രനാൾ തങ്ങേണ്ടിവരും, ചികിൽസാവിജയത്തിന്റെ തോത്, വിജയശതമാനം തുടങ്ങിയ കാര്യങ്ങളാണ് ആരായുക. ഇതിനുള്ള മറുപടി രോഗിക്കും ബന്ധുക്കൾക്കും കൈമാറും. ഏറ്റവും കുറഞ്ഞ തുകയ്ക്കു ചികിൽസ വാഗ്ദാനം ചെയ്യുന്ന ആശുപത്രി തിരഞ്ഞെടുക്കാൻ ഇതുമൂലം കഴിയും. രോഗിയോ ബന്ധുക്കളോ യാത്രയ്ക്കു തയാറാണെന്ന് അറിയിച്ചാൽ കേരളത്തിൽനിന്നു വിദഗ്ധ ഡോക്ടറുടെ ക്ഷണപത്രം അയച്ചുകൊടുക്കും. ഇതു വീസ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കാം. വീസ അപേക്ഷ തയാറാക്കുന്നതിലും തുടർ നടപടികളിലും ഗ്രീൻബൗളിന്റെ ഉപദേശങ്ങൾ ലഭിക്കും. തുടർന്നു കേരളത്തിലെ താമസവും അനുബന്ധ സൗകര്യങ്ങളും ഏർപ്പാടാക്കും.

കേരളത്തിൽ വിമാനം ഇറങ്ങുമ്പോൾ സ്വീകരിക്കുന്നു, സന്ദർശകരുടെ ഭാഷ അറിയാവുന്ന സഹായി വിമാനത്താവളത്തിലെത്തും. ഹോട്ടൽ ചെക്ക്–ഇൻ മുതൽ ഡോക്ടറെ ആദ്യമായി കാണുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കും. ആശുപത്രി വിട്ടാലും പൂർണ സൗഖ്യമാകുന്നതുവരെ കേരളത്തിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കും. അറബിക് ഭക്ഷണം വേണ്ടവർക്ക് അതു തയാറാക്കി നൽകാനുള്ള സൗകര്യങ്ങൾ മുതൽ ബന്ധുക്കളുടെ വിനോദസഞ്ചാര ആവശ്യങ്ങൾവരെ നിറവേറ്റും. മടക്കയാത്രയ്ക്കു വിമാനത്താവളത്തിൽ എത്തിക്കുന്നതുവരെ നീളും സേവനങ്ങൾ.

ഗ്രീൻബൗൾ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് ഒമാനിൽ വിവിധ സ്ഥലങ്ങളിലായി അറുപതോളം കേരള മെഡിക്കൽ ടൂറിസം ഇൻഫർമേഷൻ സെന്ററുകൾ തുറന്നതായി സ്ഥാപകരിൽ ഒരാളായ ജാബ്സൺ ഗീവർഗീസ് പറയുന്നു. ഇതിനായി 120 പേരെ പ്രത്യേകം പരിശീലിപ്പിച്ചിട്ടുമുണ്ട്. ഇതിനു പുറമെ മൊബൈൽ ആപ്പും തയാറാക്കുന്നുണ്ട്. സൗദി അറേബ്യയിലും ഗ്രീൻബൗൾ പ്രവർത്തനം തുടങ്ങി. യുഎഇ, യുഎസ്, ശ്രീലങ്ക എന്നിവിടങ്ങളാണ് അടുത്തത്.

കേരളത്തിന്റെ അനുകൂല ഘടകങ്ങൾ

 വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ വൈദഗ്ധ്യം, അനുഭവ സമ്പത്ത്
 ആശുപത്രികളിലെ ആധുനിക സംവിധാനങ്ങൾ.
 രാജ്യാന്തര ഏജൻസികളുടെ അംഗീകാരം.
 പാശ്ചാത്യ രാജ്യങ്ങളിലേതിനേക്കാൾ കുറഞ്ഞ ചെലവ്.
 ഏഷ്യൻ രാജ്യങ്ങളിൽ മുൻനിരയിലുള്ള തായ്‌ലൻഡിലേക്കാൾ ചെലവു കുറവ്
 മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന വിശേഷണം.

Green Bowl Helpline Number : +91 97 44 600095
www.greenbowl.in 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.