Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് അവശ്യമരുന്നുകള്‍ക്ക് തീവില

medicine-tablet

മുപ്പത്തിമൂന്ന് അവശ്യ മരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ട് 10 ദിവസം കഴിഞ്ഞിട്ടും വിപണിയില്‍ പഴയ വില തന്നെ. 10 മുതല്‍ 25 ശതമാനംവരെ കുറച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചെങ്കിലും മെഡിക്കൽ സ്റ്റോറുകാർ അറിഞ്ഞ മട്ടില്ല. പഴയ വിലയ്ക്ക് മരുന്ന് വിറ്റ് കച്ചവടക്കാർ ചൂ·ഷണം തുടരുമ്പോൾ ഇത് തടയേണ്ട സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനും അനക്കമില്ല.

കാൻസർ, പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ മരുന്നുകൾ ഉൾപ്പെടെ 33 ഒൗഷധങ്ങളുടെ വിലകുറച്ചുകൊണ്ടുള്ള വിജ്‍ഞാപനം ജൂൺ നാലിനാണ് പുറത്തിറക്കിയത്. രക്താർബുദത്തിനു നൽകുന്ന ഇമാറ്റിനിബ് ടാബ്‍ലറ്റാണ് ഇതിൽ പ്രധാനം. പത്തു ഗുളികയ്ക്ക് 2882 രൂപയായിരുന്നത് 2133 ആയാണ് കുറയുന്നത്, 749 രൂപയുടെ വ്യത്യാസം.

പ്രമേഹ മരുന്നായ മെറ്റ്ഫോർമിൻ 500 മില്ലി ഗ്രാമിന്റെ വില 17 രൂപയിൽ നിന്ന് 13 ആയി. രോഗികൾ ദിവസം മൂന്നു നേരം വരെ ഉപയോഗിക്കുന്ന മരുന്നാണിത്. അപസ്മാര രോഗികൾക്ക് ജീവിതകാലം മുഴുവൻ കഴിക്കേണ്ട മരുന്നായ ഫിനോബാർബിറ്റോൺ 60 മില്ലിഗ്രാമിന്റെ വില 26 ൽ നിന്ന് 16 രൂപയായും അലർജിയ്ക്കു ഉപയോഗിക്കുന്ന സെട്രിസിന്റെ വില 19 ൽ നിന്നും 15 ആയും കുറഞ്ഞിട്ടുണ്ട്.

വിലക്കുറവ് പ്രാബല്യത്തിൽ വന്ന ദിവസം മുതൽ നടപ്പാക്കണമെന്നാണ് നിയമം. എന്നാൽ പുതിയ ബാച്ച് മരുന്നുകളെത്തിക്കാതെ മരുന്നു കമ്പനികൾ കൊള്ളലാഭമെടുക്കുകയാണ് ഇപ്പോൾ. മെഡിക്കൽ ഷോപ്പുകളെ വിലക്കുറവിന്റെ വിശദാംശങ്ങൾ അറിയിക്കുകയും പാലിച്ചില്ലെങ്കിൽ കർശന നടപടിയുമെടുക്കേണ്ട ഡ്രഗ്സ് കൺട്രോൾ വിഭാഗവും അറിഞ്ഞ മട്ടില്ല. 

Your Rating: