Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈഗ്രേൻ അകറ്റാൻ 5 വഴികൾ

migrain

സർവസാധാരണമായി കണ്ടുവരുന്ന ഏറ്റവും ശക്തമായ വേദനകളിൽ ഒന്നാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. മാനസിക സമ്മർദ്ദം, ദുർഗന്ധം,, ഹോർമോൺ വ്യതിയാനങ്ങൾ, ഭക്ഷണക്രമീകരണം, പുകവലി എന്നിവ മൈഗ്രേൻ വരുന്നതിനുള്ള കാരണങ്ങളാണ്. താഴെ പറയുന്ന 5 കാര്യങ്ങളിലൂടെ ഒരു പരിധി വരെ മൈഗ്രേൻ ഒഴിവാക്കാം.

1. ഭക്ഷണം കൃത്യസമയത്ത്

എത്ര തിരക്കുള്ള ദിവസമാണെങ്കിൽ കൂടിയും സമയത്ത് ആഹാരം കഴിക്കാൻ ശ്രമിക്കുക. പ്രാതലും ഉച്ചഭക്ഷണവുമൊന്നും ശരിയായി കഴിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളാണെങ്കിൽ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളെങ്കിലും കഴിക്കാൻ ശ്രമിക്കുക. ദീർഘനേരം വിശന്നിരിക്കുന്നതും മൈഗ്രേൻ ഉണ്ടാക്കുമെന്ന് ഓർക്കുക.

2. വ്യായാമം

സ്ഥിരമായി മൈഗ്രേൻ വരുന്ന ആളുകൾ ദിവസേന ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് മൈഗ്രേൻ കുറയ്ക്കും.

3. കഫീൻ കുറയ്ക്കാം

കഫീൻ ധാരാളമായി അടങ്ങിയിരിക്കുന്ന പാനീയങ്ങൾ മൈഗ്രേന് കാരണമാകുന്നവയാണ്. ഇവ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക.

4. ബ്രൈറ്റ് ലൈറ്റ് ഉപയോഗം കുറയ്ക്കാം

കണ്ണിന് അസഹനീയമായ പ്രകാശങ്ങൾ മൈഗ്രേന് കാരണമാകും. പ്രധാനമായും കമ്പ്യൂട്ടർ, ടാബ്‌ലറ്റ്, മൊബൈൽ എന്നിവ ഉപയോഗിക്കുമ്പോൾ സ്ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക.

5. നന്നായി ഉറങ്ങുക

കഴിയുന്നതും ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക. ശരിയായ ഉറക്കം ലഭിക്കാത്തതും മൈഗ്രേന് ഒരു പ്രധാന കാരണമാണ്.