Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യരംഗം മെച്ചപ്പെടാൻ‌ നഴ്സുമാർ ഓർക്കേണ്ടത്

nurses-day-12

ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ 129ാം ജന്മദിനമാണ് 2016 മയ് 12ാം തീയതി ലോകമെമ്പാടുമുള്ള നഴ്സുമാർ നഴ്സസ് ദിനമായി ആഘോഷിക്കുന്നത്.രോഗീശുശ്രൂഷരംഗത്ത് വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിന്‍ഗേൽ തെളിയിച്ച് ദീപം ഇന്നും ഉജ്ജ്വലശോഭയാൽ പ്രകാശിതമായി നിൽക്കുന്നു.

ഇറ്റലിയിലെ ഫ്ളോറൻസിലെ കുബേരകുടുംബത്തിൽ ജനിച്ച നൈറ്റിംഗേൽ തന്റെ മുപ്പതാമത്തെ വയസ്സിൽ ജർമ്മനിയിലെ കൈസർവർത്തിലെ നഴ്സിംഗ് സ്കൂളിൽചേർന്ന് പഠനം ആരംഭിച്ചു. സമ്പന്നരായ മാതാപിതാക്കളുടെ വിലക്കുകൾ മറികടന്നാണ് ഈ പാത നൈറ്റിംഗേൽ തിരഞ്ഞെടുത്തത്.

സേവനത്തിന്റെ ശക്തമായ ഉൾവിളിക്ക് ത്വാഗോജ്ജലമായ സേവനത്തിലൂടെ അവർ പ്രത്യുത്തരമേകി. ക്രിമിയൻയുദ്ധത്തിൽ മുറിവേറ്റ ഭടന്മാരുടെ ശുശ്രൂഷക്കായി നൈറ്റിൻഗേലും സംഘവും യാത്രതിരിച്ചു. മനുഷ്യഹൃദയത്തിലെ കാരുണ്യത്തിന്റെയും പരിഗണനയുടെയുംല മണിച്ചെപ്പ് തുറക്കുന്നതായിരുന്നു കൈയ്യിൽ വിളക്കേന്തി പരിചരണപ്രിയയായി കടന്നുചെന്ന നൈറ്റിംഗേലിന്റെ സാന്നിധ്യം.നേഴ്സിങ്ങ് എന്നത് വേദനിക്കുന്നവരുടെ ആശ്വാസമായും സ്ത്രീകളുടെ ഉൾപ്പടെ അനേകംകോടി ജനങ്ങളുടെ തൊഴിലവസരമായി പരിണമിച്ചു.

ഈ വർഷത്തെ നഴ്സസ് ഡേ സന്ദേശം-Nurses: A Force for Change: Improving health systems' resilience എന്നതാണ്. ആരോഗ്യരംഗത്തെ പ്രശ്നങ്ങളിൽനിന്നും മുക്തിനേടാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന് നഴ്സസ് ഒരു ശക്തിയായി മാറുകയെന്നത് ഓർമ്മിപ്പിക്കുകയാണ് ഈ സന്ദേശത്തിലൂടെ.പ്രകൃതിക്ഷോഭം, പകർച്ചവ്യാധികൾ എന്നിങ്ങനെ ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യങ്ങളിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കാനുള്ള കാര്യപ്രാപ്തിയെയാണ് ആരോഗ്യരംഗത്തെ കഴിവ് എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത്.

ആരോഗ്യരംഗം മെച്ചപ്പെടാൻ‌ നഴ്സുമാർ ഓർക്കേണ്ട കാര്യങ്ങൾ

1. പൊതുജനാരോഗ്യവും അസുഖങ്ങള കേന്ദ്രീകരിച്ചുള്ള ശുശ്രൂഷയും സംതുനലനാവസ്ഥയിലാകാൻ സഹായിക്കുക.

2. അന്തര്‍ദേശീയവും ദേശീയവുമായ ആരോഗ്യരംഗത്തെ മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധാലുവാകുക, സഹപ്രവർത്തകരെ അറിയിക്കുക.

3. ആരോഗ്യരംഗത്തൊപ്പം സാമൂഹികമേഖലകളിലും ശക്തമായ സാന്നിധ്യമാകുക.

4. ആരോഗ്യരംഗത്തെ ബാധിക്കുന്ന സാമൂഹ്യപരമായ ഘടകങ്ങളെന്തെന്ന് കണ്ടെത്തുക.

ആരോഗ്യരംഗത്തെ കൂടുതൽ മെച്ചപ്പെടുത്താനായി നഴ്സസ് ഒരു ശക്തിയായി പ്രവർത്തിക്കേണ്ടതുണ്ടതുണ്ട്.

കഴിവുറ്റ ആരോഗ്യമേഖലയ്ക്കായി ധാരാളം ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

1. ഫലപ്രദമായ കാര്യക്ഷമതയോടുകൂടിയ ആരോഗ്യപ്രവർത്തനങ്ങൾ ആസുത്രണം ചെയ്യുക.

2. വിദ്യാസമ്പന്നരും പരിചയസമ്പന്നരുമായ ആരോഗ്യപ്രവർത്തകർ ഉണ്ടായിരിക്കുക.

3. പ്രവർത്തനക്ഷമതയുള്ള ഒരു നല്ല ആന്തരികഘടന ആരോഗ്യരംഗത്തിന് ഉണ്ടായിരിക്കുക.

4. അവശ്യമരുന്നുകള്‍, പ്രതിരോധ കുത്തിവെയ്പ്പിനുള്ള വാക്സിൻ , ആധുനിക യന്ത്രസാമഗ്രികൾ എന്നിവ ഉറപ്പാക്കുക.

5. ആരോഗ്യപ്രവർത്തകർക്ക് സാമ്പത്തികസഹായം ഉണ്ടായിരിക്കുക.

6. ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവർത്തിനും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുള്ള കഴിവും പുതിയ അറിവുകൾ നേടാനുള്ള സാഹചര്യവും നല്ലൊരു ആരോഗ്യമേഖലയ്ക്ക് ആവശ്യമാണ്.

ബി ഷീല

പ്രിൻസിപ്പൽ,

ഗവൺമെന്റ് നഴ്സിങ് സ്കൂൾ, കോട്ടയം

Your Rating: