Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫിസിൽ എസി വയ്ക്കാൻ ബോസിനോടു പറയൂ

office

നിങ്ങൾ ജോലിചെയ്യുന്ന തൊഴിൽസ്ഥാപനത്തിൽ എയർ കണ്ടീഷനർ ഉണ്ടോ? അതോ നിങ്ങൾ പൊരിഞ്ഞ ചൂടത്ത് വിയർത്തുകുളിച്ചാണോ ജോലിചെയ്യുന്നത്? തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ കുളിർമയുള്ള അന്തീക്ഷം നിങ്ങളുടെ തൊഴിലിലെ മികവിനെ സ്വാധീനിക്കുമത്രേ. എസിയിൽ ജോലി ചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉൽപാദനക്ഷമത കൂടുതലായിക്കുമെന്നാണ് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.

ജോലി ചെയ്യുന്നത് ഉഷ്ണം നിറഞ്ഞ ഒരന്തരീക്ഷത്തിൽ ആണെങ്കിൽ ഹീറ്റ് സ്ട്രസ് സാവധാനം നിങ്ങളുടെ മനസ്സിനെ ബാധിക്കാൻ തുടങ്ങും. ശരീരത്തിന്റെ ഉഷ്ണം മനസ്സിലേക്കു വ്യാപിക്കുന്നതോടെ ജോലിയിൽ നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുന്നു. തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും തൊഴിലിടത്തിലെ അവരുടെ ഉൽപാദനക്ഷമതയും സംബന്ധിച്ച വിവിധ പഠനങ്ങളിൽ നിന്നാണ് ഈ നിഗമനം.

സ്ത്രീകളെയാണ് ഇത് കൂടുതലായും ബാധിക്കുക. രാവിലെ മുതൽ വൈകിട്ടുവരെ ഉഷ്ണം സഹിക്കവയ്യാതെ ജോലിചെയ്ത് വീട്ടിലെത്തുമ്പോഴേക്കും സ്ത്രീകൾ ആകെ തളർന്നു കഴി‍ഞ്ഞിരിക്കും. അടുക്കളയിലെ ജോലികൾക്കും കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റുമായി ശേഷിക്കുന്ന ഊർജവും അവർക്കു ചെലവഴിക്കേണ്ടി വരുന്നു. ഇതേ അനുഭവമാണ് തൊട്ടടുത്ത ദിവസവും അവരെ കാത്തിരിക്കുന്നത്.

ആർത്തവവിരാമത്തോട് അടുത്ത സ്ത്രീകളിൽ ശരീരത്തിലെ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ ദോഷകരമായി ബാധിക്കാറുണ്ട്. ഇവർക്ക് ഉഷ്ണം നിറഞ്ഞ അന്തരീക്ഷം കൂടുതൽ മടുപ്പ് ഉളവാക്കുന്നതിനാൽ ജോലി സ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴി‍ഞ്ഞെന്നു വരില്ല. അതേസമയം ജോലിസ്ഥലത്തെ കുളിർമയുള്ള അന്തീക്ഷം മനസ്സിനെയും ശരീരത്തെയും തണുപ്പിക്കുന്നു. സമ്മർദങ്ങളില്ലാതെ ജോലിചെയ്യാനും സാധിക്കുന്നു. ഇവരിൽ 12 ശതമാനം വരെ ഉൽപാദനക്ഷമത കൂടുമത്രേ.  

Your Rating: