Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ചികിത്സയിൽ ഇനി ഒലിവും

olive-oil

കാൻസർ‌ രോഗികൾക്ക് ഇതാ ഒരു ആശ്വാസവാർത്ത. കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും ചെയ്ത് മടുത്തവരാണോ നിങ്ങൾ? എങ്കിൽ റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വാദിക്കുന്നത് ഒലിവ് ഓയിലിന് കാൻസർ രോഗ ചികിത്സയിൽ നിർണായക സ്ഥാനമുണ്ടെന്നാണ്. എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിലടങ്ങിയിരിക്കുന്ന ഓലിയോകാന്തോൾ കാൻസർ കോശങ്ങളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ നശിപ്പിക്കുകയും മറവിരോഗത്തെ ചെറുക്കുമെന്നും ഇവർ പറയുന്നു.

കാൻസർ വീട്ടിൽ നിന്നും: ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ‍‍

എന്നാൽ എപ്രകാരമാണ് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം ഇവർക്കില്ല. എന്നാൽ ഇത് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നുണ്ടെന്ന് ഇവർ ഉറപ്പു പറയുന്നു. കാൻസർ കോശങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനെതിരെയാണ് ഇവയുടെ പ്രവർത്തനം. കോശങ്ങളുെട നാശത്തിലേക്കു നയിക്കുന്നതിന് പ്രേരകശക്തിയായി പ്രവർത്തിക്കുന്നത് ഈ പ്രോട്ടീനാണ്. അപോപ്റ്റോസിസ് എന്നാണ് ഈ പ്രോട്ടീൻ ആവരണം അറിയപ്പെടുന്നത്.

കാൻസറിലേക്കു നയിക്കുന്ന 9 ശീലങ്ങൾ

ഓലിയോകാന്തോൾ പ്രവർത്തിച്ചു തുടങ്ങുമ്പോൾ അര മണിക്കൂറിൽ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ കാൻസർ കോശങ്ങൾ നശിക്കുന്നുണ്ടെന്നും ഇവർ വാദിക്കുന്നു. എന്തു തന്നെയായലും ഈ കണ്ടുപിടിത്തം കാൻസർ രോഗ ചികിത്സയിൽ ഏറെ നിർണായകമാകുമെന്നു പ്രതീക്ഷിക്കാം.

Your Rating: