Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പമ്പോ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു കോടി ബാക്ടീരിയയോ?

water-bacteria

ഒരു ഗ്ലാസ് ശുദ്ധജലത്തിൽ അടങ്ങിയിരിക്കുന്നത് ഒരു കോടി ബാക്ടീരിയയാണത്രേ.. എന്നാലിത് നല്ല ഗുണമുളള ബാക്ടീരിയയാണ് കേട്ടോ. സാധാരണ വെള്ളത്തെ ശുദ്ധീകരിക്കുവാൻ കഴിവുള്ളവയാണിവ. സ്വീഡനിലുള്ള ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

വെള്ള ശുദ്ധീകരണ പ്ലാന്റുകളിലും വാട്ടർ പൈപ്പുകളിലും ഇത്തരം ബാക്ടീരിയകളുടെ സാന്നിദ്ധ്യമുണ്ടെന്ന് അവർ പറയുന്നു. ട്രീറ്റ്മെന്റ് പ്ലാന്റുകളിലെ വാട്ടർ പൈപ്പുകളിൽ കട്ടി കുറഞ്ഞ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഒരു പാളി അഥവാ ബയോഫിലിം ഇവർ കണ്ടെടുത്തിരുന്നു.

വെള്ളം ശുദ്ധീകരിക്കപ്പെടുന്ന സമയത്ത് കെമിക്കലുകൾക്കു പുറമേ ഇത്തരം ബാക്ടീരിയകളുടെ കൂടി സാന്നിദ്ധ്യം ഭാവിയിൽ വലിയ ഗുണം ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. പ്യൂരിഫിക്കേഷൻ പ്ലാൻറുകളിൽ മാത്രമല്ല എല്ലാ വാട്ടർ പൈപ്പുകളിലും ടാപ്പുകളിലും ഇത്തരം ബാക്ടീരിയകൾ സജീവമാണെന്നും ഈ കണ്ടെത്തൽ ലോക രാഷ്ട്രങ്ങൾക്കെല്ലാം ഒരു മുതൽകൂട്ടാവുമെന്നും ഗവേഷകർ പറയുന്നു.

വെള്ളം ശുദ്ധീകരിക്കേണ്ട ആവശ്യകത ഭാവിയിൽ കൂടി വരികയാണ് അതുകൊണ്ട് വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഇത്തരം ബാക്ടീരിയകൾ ഗുണം ചെയ്യുമെന്ന് ഉറപ്പാണെന്ന് ഗവേഷകർ പറയുന്നു. ജേണൽ ആന്റ് എൻവയൺമെന്റലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.