Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന സന്ദേശം പകർന്ന് 'ഡ്രോപ്സ് ഒാഫ് ലൈഫ്'

oppo-blood-donation-camp-26012017 ബ്ലഡ് ഡോണേഴ്സ് കേരള വൈസ് പ്രസിഡന്റ് രാഹുൽ രമേശിന് ഓപ്പോ എറണാകുളം ഡിവിഷൻ റീജനൽ മാനേജർ റോജി കുര്യൻ, പിആർഒ അമല റോസ് ജയിംസ് എന്നിവർ മെമന്റോ കൈമാറുന്നു.

കൊച്ചി ∙ ബ്ലഡ് ഡോണേഴ്സ് കേരളയും ഒാപ്പോ ക്യാമറ ഫോണും ചേർന്ന് 'ഡ്രോപ്സ് ഒാഫ് ലൈഫ്' രക്തദാന ക്യാംപ് സംഘടിപ്പിച്ചു. മറൈൻ ഡ്രൈവിൽ രണ്ടു ദിവസമായി നടന്ന ക്യാംപിൽ പൊതുജനങ്ങളും വടക്കൻ പറവൂർ ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി, കോതമംഗലം ഇന്ദിരാഗാന്ധി കോളജ്, തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു.

പുതിയ തലമുറയ്ക്ക് രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യമെന്ന് ഓപ്പോയുടെ എറണാകുളം ഡിവിഷൻ റീജനൽ മാനേജർ റോജി കുര്യൻ പറഞ്ഞു. പേടി മൂലം രക്തദാനത്തിൽനിന്നു പിന്മാറുന്ന ഒരുപാടുപേർ നമുക്കിടയിലുണ്ട്. അവർക്ക് 'ഡ്രോപ്സ് ഒാഫ് ലൈഫ്' പ്രചോദനമാകുമെന്നു കരുതുന്നതായും മറ്റു നഗരങ്ങളിലും ക്യാംപ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ക്യാംപിൽ ശേഖരിച്ച രക്തം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിനു കൈമാറും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.