Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലിക്കാരായ അച്ഛന്മാര്‍ കരുതലെടുക്കുക, മക്കൾക്കു വേണ്ടി

passive-smoking

ഗര്‍ഭിണികളുടെ മദ്യപാനവും പുകവലിയും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നു നമുക്കറിയാം. എന്നാല്‍ ഗര്‍ഭധാരണ സമയത്ത് ആണുങ്ങളുടെ പുകവലി കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു പുതിയ ശാസ്ത്രപഠനം കണ്ടെത്തിയിരിക്കുന്നു. കുട്ടികള്‍ക്കായി ശ്രമിക്കുന്ന കാലയളവില്‍ പുകവലിച്ചിരുന്ന ആണുങ്ങളുടെ കുട്ടികളില്‍ ആസ്മ സാധ്യത മൂന്ന് ഇരട്ടിയായാണ് കാണപ്പെട്ടത്.

ചെറുപ്പകാലത്തുതന്നെ പുകവലി തുടങ്ങിയവരുടെ കുട്ടികളില്‍ ആസ്മയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതല്‍ ആണെന്നും ഗവേഷകര്‍ കണ്ടെത്തി. അതുപോലെ ദീര്‍ഘകാലമായി പുകവലി തുടരുന്നവരിലും അപകടസാധ്യത രൂക്ഷമാണ്. ഗര്‍ഭകാലത്തെ അമ്മയുടെ പുകവലിയും കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകും. പുകവലി ബീജഗുണത്തെ ബാധിക്കുന്നതാണ് ഈ പ്രശ്നത്തിന് കാരണമായി വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇത് ബീജത്തിന്‍റെ ജനിതകഘടനയില്‍ കോട്ടം വരുത്തും. ഭ്രൂണത്തിന്‍റെ വികാസത്തെ പ്രതികൂലമായി ബാധിക്കാന്‍പോലും ഇതിനു കഴിയും.

അമ്മയുടെ ഭക്ഷണവും മാനസികാവസ്ഥയും ഹോര്‍മോണുകളും മാത്രമല്ല ഗര്‍ഭധാരണസമയത്തെ അച്ഛന്‍റെ ജീവിതശൈലിയും കുട്ടികളുടെ വളര്‍ച്ചയില്‍ പരമപ്രധാനമായ പങ്കുവഹിക്കുന്നുണ്ടെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് മുഖ്യഗവേഷക സ്വാനിസ് പറഞ്ഞു. 24,000 ആളുകളില്‍ നടന്ന ഈ പഠനം നടത്തിയത് നോര്‍വേയിലെ ബര്‍ഗെന്‍ സര്‍വകലാശാലയാണ്. 

Your Rating: