Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ടിനായി വന്നു, ചെക്കപ്പ് നടത്തി മടങ്ങി

check-up മലപ്പുറം പാസ്പോർട്ട് ഓഫിസിൽ നടന്ന മെഡിക്കൽ ക്യാംപ്. ഫോട്ടോ : സമീർ എ ഹമീദ്

മലപ്പുറത്ത് കിഴക്കേത്തലയിലെ പാസ്പോർട്ട് ഓഫിസിൽ ഇന്നലെയെത്തിയവർ പാസ്പോർട്ട് ഒാഫിസോ അതോ ആശുപത്രി അങ്കണമോ എന്നറിയാതെ ഞെട്ടി. ഒന്നുമടിച്ചു അകത്തേക്കു നോക്കിയവരെ 'സൗജന്യ മെഡിക്കൽ ക്യാംപ്' എന്ന ബോർഡ് മാടി വിളിച്ചതോടെ സംശയം ആവേശത്തിനു വഴിമാറി.

പൊതുജന സൗഹൃദ പരിപാടിയുടെ ഭാഗമായി മലപ്പുറം പാസ്പോർട്ട് ഓഫിസ് അങ്കണത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപിന്റെ ഒരുക്കങ്ങൾ കണ്ട് ഒാഫിസിലെത്തിയവർക്കു കൗതുകം. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു പാസ്പോർട്ട് ഓഫിസിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ക്യാംപ് നടത്തുന്നത്.

checkup2 മലപ്പുറം പാസ്പോർട്ട് ഓഫിസിൽ നടന്ന മെഡിക്കൽ ക്യാംപ്. ഫോട്ടോ : സമീർ എ ഹമീദ്

കുട്ടീസ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ കിഴക്കേത്തലയിലെ പാസ്പോർട്ട് ഓഫിസിൽ നടന്ന മെഡിക്കൽ ക്യാംപ് പാസ്പോർട്ട് ഓഫിസർ ജി.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മൂന്നുറോളം പേരാണ് ക്യാംപിൽ പങ്കെടുത്തത്. പാസ്പോർട്ട് സേവനങ്ങൾക്കെത്തിയ അപേക്ഷർക്ക് ആരോഗ്യഅവബോധവും ലഭിച്ചതോടെ പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറഞ്ഞു - സംഗതി ജോറായി ! പി.കെ.സോമനാഥൻ, ഡോ. പി.മുഹമ്മദ് ജിഷീർ, ഡോ. സൊണാലിക, ഉപ്പൂടൻ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

രക്ത സമ്മർദ പരിശോധന, പ്രമേഹ പരിശോധന, പ്രമേഹ രോഗികൾക്കും മറ്റുമുള്ള കൗൺസലിങ് എന്നിവ ക്യാംപിന്റെ ഭാഗമായി നടന്നു. രാവിലെ പത്തിനു തുടങ്ങിയ ക്യാംപ് വൈകിട്ടു നാലിനു അവസാനിച്ചപ്പോൾ ആരോഗ്യത്തിലേക്കൊരു പാസ്പോർട്ടുമായാണ് പങ്കെടുത്തവർ മടങ്ങിയത്. 

Your Rating: