Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്ക് അർബുദമുണ്ടോ? നായ്ക്കൾ മണത്തു കണ്ടുപിടിക്കും!

prostate-cancer-cells

അർബുദം പോലെ ഒരു മഹാരോഗം മണത്തുകണ്ടുപിടിക്കാൻ നായ്ക്കൾക്കു കഴിയുമെന്ന കണ്ടെത്തലുമായി ബ്രിട്ടൻ. ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസറിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ മൂത്രത്തിലെ മണംപിടിച്ച് നായ്ക്കൾക്ക് ഇതു കണ്ടെത്താനാകുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

പ്രത്യേക പരിശീലനം നൽകിയ നായ്ക്കളെയാണ് ഇതിനുവേണ്ടി ഉപയോഗിക്കുക. ഇവർ നടത്തിയ പരീക്ഷണങ്ങളിൽ 93 ശതമാനം രോഗികളുടെയും കാൻസർ സാധ്യത മണത്തുകണ്ടുപിടിക്കാൻ നായ്ക്കൾക്കു കഴിഞ്ഞുവത്രേ. അർബുദ രോഗമുള്ളവരുടെ മൂത്രത്തിൽ കാണപ്പെടുന്ന ചില പ്രത്യേക ഘടകങ്ങളുടെ മണത്തിലൂടെയാണ് നായ്ക്കൾ രോഗം തിരിച്ചറിയുന്നത്. എല്ലാവരിലും ഈ പരീക്ഷണം ശരിയായ ഫലം കാണിക്കണമെന്നുമില്ല.

2008ൽ ഡോ. ക്ലെയർ ഗസ്റ്റ് സ്ഥാപിച്ച മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്സ് എന്ന സ്ഥാപനമാണ് നായ്ക്കൾ രോഗം മണത്തുകണ്ടുപിടിക്കുന്നതു സംബന്ധിച്ച തുടർഗവേഷണങ്ങൾ നടത്തുന്നത്. നായ്ക്കൾക്കു മണം പിടിക്കാനുള്ള അസാമാന്യ ശേഷിയെ ആണു പരീക്ഷണത്തിൽ പ്രയോജനപ്പെടുത്തുന്നത്. നായ്ക്കൾ രോഗം മണത്തുകണ്ടുപിടിക്കുന്ന സാഹചര്യത്തിൽ തുടർപരിശോധനയ്ക്കായി രോഗികൾ തയാറാകണമെന്നും നായ്ക്കൾ നൽകുന്ന മുന്നറിയിപ്പിനെ അവഗണിക്കരുതെന്നും ഡോ. ക്ലെയർ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.