Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് സ്മാർട്ഫോൺ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

smartphone

കരയുന്ന കുഞ്ഞിന്റെ കൈവശം കളിപ്പാട്ടം കൊടുക്കുന്ന ലാഘവത്തോടെ സ്മാര്‍ട് ഫോൺ നൽകുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. മൊബൈൽ ഫോൺ ഒരു പക്ഷേ നിങ്ങളുടെ കുസൃതിക്കുരുന്നിനെ അടക്കിയിരുത്താൻ ഉപകരിച്ചേക്കാം. പക്ഷേ കുഞ്ഞിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കും സ്മാർട്ഫോണിന്റെ അമിത ഉപയോഗം എന്നതു മറക്കേണ്ട. ദക്ഷിണ കൊറിയയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

പുതിയ സാങ്കേതികവിദ്യയിൽ പുറത്തിറങ്ങുന്ന സ്മാർട് ഫോണുകൾക്ക് വളരെ ശക്തമായ ഡിസ്പ്ലേ സംവിധാനമാണുള്ളത്. ഈ ഡിസ്പ്ലേ ലൈറ്റിന്റെ തീവ്രത കുഞ്ഞുങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആദ്യം കണ്ണുകളിൽ ചൊറിച്ചിൽ ആയിട്ടാണ് രോഗലക്ഷണം പ്രത്യക്ഷപ്പെടുക. പിന്നീട് കണ്ണുകൾക്ക് ചുവപ്പും തടിപ്പും വരുന്നു. ചിലപ്പോൾ കണ്ണുകൾക്ക് വരൾച്ച ബാധിക്കാനും ഇടയുണ്ട്. കൺപോളകളിൽ നീരുവീക്കവും വന്നേക്കാം.

∙ഇരുട്ടുമുറിയിൽ സ്മാർട്ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുത്.
∙ഡിസ്പ്ലേ പ്രകാശത്തിന്റെ തീവ്രത കണ്ണുകൾക്ക് ആയാസകരമല്ലാത്ത വിധം ക്രമീകരിക്കുക
∙തുടർച്ചയായി മൊബൈൽ സ്ക്രീനിലേക്ക് നോക്കുന്നത് ഒഴിവാക്കുക
∙മൊബൈലിൽ സിനിമ, വിഡിയോ ഗെയിം എന്നിവ കാണുമ്പോൾ ഇടവേളകൾ ശീലമാക്കുക
∙കഴുത്ത് കുമ്പിട്ടിരുന്ന് മൊബൈൽ ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കരുത്.
∙കിടന്നുകൊണ്ട് മൊബൈൽ നോക്കുന്നത് കഴുത്തിന് ആയാസകരമാണ്.
∙മൊബൈൽ എപ്പോഴും കണ്ണുകളിൽനിന്ന് നിശ്ചിത അകലത്തിൽ മാത്രം പിടിക്കുക