Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിൽപ ഷെട്ടിയുടെ ആരോഗ്യപാഠങ്ങൾ

shilpa-shetty-sibf-01

ആയുർദൈർഘ്യവും ആരോഗ്യപരിപാലനവും തമ്മിലുള്ള ബന്ധം വിശദീകരിച്ചു ബോളിവുഡ് നടി ശിൽപ ഷെട്ടി. ആരോഗ്യപരിപാലനം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ രീതിയനുസരിച്ചായിരിക്കും ആയുസ്സ്. പുതിയകാലത്തു മനുഷ്യന് പൊതുവേ ആയുസ്സ് കുറഞ്ഞുവരുന്നു. പണ്ടു കേട്ടുകേൾവി പോലുമില്ലാത്ത അർബുദം ഇന്നു വ്യാപകമാണ്. ഇത്തരം സാഹചര്യത്തിൽ അടുക്കും ചിട്ടയുമില്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലായ്മയും കൂടുതൽ ദോഷം ചെയ്യുമെന്നും ശിൽപ ഷെട്ടി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ 'ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ്' എന്ന തന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു അവർ.

അസുഖം വന്നാൽ എത്രയും പെട്ടന്നു ചികിത്സ തേടുക എന്നതിലുപരി അസുഖം വരാതെ നോക്കാനാണു ശ്രമിക്കേണ്ടത്. ജീവകാരുണ്യപ്രവർത്തനം ജീവിതത്തിന്റെ ഭാഗമാണെന്നു സദസ്സിൽ നിന്നുള്ള ചോദ്യത്തിന് ഉത്തരമായി ശിൽപ പറഞ്ഞു.

ഭാവിയിലേക്കു നടന്നുപോകുമ്പോൾ ഓരോ കാൽവയ്പിലും തളരാതെ മുന്നേറാൻ ധൈര്യം പകരുന്നത‌ു പ്രേക്ഷകരാണ്. വിവാദങ്ങളെ കാര്യമായി എടുക്കാറില്ലെന്നും അൻപതിലേറെ സിനിമകളിൽ അഭിനയിച്ച ശിൽപ പറഞ്ഞു.  

Your Rating: