Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ബിപിയെ ഭയക്കേണ്ട

smartphone-bp

കൈയിലൊരു സ്മാർട്ട് ഫോൺ ഉണ്ടോ? എങ്കിൽ ഇനി രക്തസമ്മർദ്ദത്തെക്കുറിച്ച് ആലോചിച്ച് ബിപി കൂട്ടേണ്ട. സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ചു കൊണ്ട് ബിപി നിയന്ത്രിക്കാനുള്ള പുതിയ ഇന്ററാക്ടീവ് വെബ് സിസ്റ്റം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെയെല്ലാം രക്തസമ്മർദ്ദം കുറയുകയും അവരുടെ ജീവിതരീതി രക്തസമ്മർദ്ദത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നും മനസിലാക്കാൻ സാധിച്ചു. മാത്രമല്ല ഇതിന്റെ തുടർ ചർച്ചകളിലെല്ലാം ഇവർ വളരെ ആക്ടീവായി പങ്കെടുക്കുകയും ചെയ്തെന്ന് ഗോതൻബർഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.

സിസ്റ്റോളിക് ബ്ലഡ് പ്രഷർ (ഉയർന്ന നിരക്ക്) ഏഴ് എംഎംഎച്ച്ജിയും ഡയസ്റ്റോളിക് ബ്ലഡ്പ്രഷർ (താഴ്ന്ന നിരക്ക്) 4.9 എംഎംഎച്ച് ജി വരെയും കുറഞ്ഞതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കായി അവരുടെ മൊബൈൽഫോണിന്റെ സഹായത്തോടെ രക്തസമ്മർദ്ദം സ്വന്തമായി മനസിലാക്കാൻ സാധിക്കുന്ന രീതിയിലുള്ള സിസ്റ്റവും ഉണ്ടാക്കി. ഇതനുസരിച്ച് രോഗികൾ അവരുടെ രക്തസമ്മർദ്ദം, പൾസ്, കഴിച്ച മരുന്നുകൾ, ജീവിതരീതി, ലക്ഷണങ്ങൾ എന്നിവ അവരുടെ ഫോണിൽ രേഖപ്പെടുത്തി സൂക്ഷിച്ചു.

വെബ് സിസ്റ്റം വഴി ജീവിതരീതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും പ്രോത്സാഹനം നൽകുന്ന സന്ദേശങ്ങളും ഉദ്ബോധനങ്ങളുമെല്ലാം ഇവരുടെ ഫോണിലേക്ക് അയച്ചു. ഓരോരുത്തരുടെയും ജീവിതരീതി രക്തസമ്മർദ്ദത്തെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ ഇത് ഏറെ സഹായകമായെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഉൾറിക്ക ബെങ്സൺ പറഞ്ഞു.