Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടക്കയ്ക്കരികിൽനിന്ന് സ്മാർട്​ഫോൺ മാറ്റിക്കോളൂ

smartphone-use

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പു​വരെ ഫോണുപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ഫോണുപയോഗം ഉറക്കക്കുറവിനു കാരണമാകുമെന്ന് നാം വായിച്ചിട്ടുമുണ്ട്. എന്നാൽ പുതിയ പഠനം പറയുന്നത് ഇരുട്ടുമുറിയിലെ അല്ലെങ്കിൽ കുറഞ്ഞ വെളിച്ചത്തിലെ മൊബൈൽ ഉപയോഗം കാഴ്ചശക്തിയെ ബാധിക്കുമെന്നാണ്.

പലരുടെയും സ്മാർട്ഫോൺ ഉപയോഗരീതി താത്കാലികമായ കാഴ്ചശക്തി നഷ്ടപ്പെടലിനും ഇടയാക്കുന്നുണ്ടത്രെ. അടുത്തിടെ യുകെ സ്വദേശികളായ രണ്ടു യുവതികളിൽ ഈ പ്രശ്നം കണ്ടെത്തിയിരുന്നു. രാവിലെ ഉറക്കത്തിൽനിന്നുണർന്ന ശേഷം 15 മിനിറ്റോളം ഒരു കണ്ണിന് കാഴ്ചശക്തിയില്ലെന്ന പ്രശ്നത്തിനാണ് ഒരു യുവതി ചികിത്സ തേടിയത്. രാത്രിയിൽ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടാകുന്നതായിരുന്നു രണ്ടാമത്തെ യുവതിയുടെ പ്രശ്നം.
വിശദമായ പരിശോധനയിൽ കണ്ണുകള്‍ക്ക് തകരാറില്ലെന്ന് കണ്ടെത്തി. പക്ഷേ യുവതികള്‍ രാത്രിയിൽ വളരെനേരം ഫോൺ സ്ക്രീനിൽ നോക്കിയിരിക്കുന്ന ദിവസങ്ങളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടത്.

അവരുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് ഡോക്ടർമാർ വിശദമായി ചോദിച്ചറിഞ്ഞു. ഇവരുടെ ഫോണുപയോഗം വ്യത്യസ്തമായ രീതിയിലായിരുന്നു. രാത്രിയിൽ ഫോണിൽ ചെലവഴിക്കുന്ന സമയങ്ങളിൽ തലയിണ കൊണ്ടോ പുതപ്പ് കൊണ്ടോ മുഖംമൂടിയശേഷം ഒരു കണ്ണു കൊണ്ടാണ് സ്ക്രീനിൽ നോക്കിയിരുന്നത്. അപ്പോൾ ആ കണ്ണിൽ ശക്തമായ പ്രകാശം പതിക്കുകയും മറുവശത്ത് ഇരുട്ടായിരിക്കുകയും ചെയ്യും. രണ്ടുകണ്ണും ഉപയോഗിച്ച് സ്ക്രീനിലേക്കു നോക്കുമ്പോൾ ഇത്തരം താൽക്കാലിക അന്ധത മാറാറുണ്ട്.

എന്നിരുന്നാലും കംപ്യൂട്ടർ ഉപയോഗിക്കുമ്പോഴും മൊബൈലിൽ ബ്രൗസ് ചെയ്യുമ്പോഴും ആവശ്യത്തിനു പ്രകാശം ഉറപ്പുവരുത്തണമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 

Your Rating: