Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളുകൾ നിങ്ങളുടെ ആരോഗ്യത്തിനു നല്ലത്

trolllll കടപ്പാട് : ഫെയ്സ്ബുക്ക്

സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രോളുകളുടെ ആഘോഷമാണ്. സിനിമയിലോ രാഷ്ട്രീയത്തിലോ എവിടെ എന്തു നടന്നാലും അവയെ ട്രോളുകളാക്കി അവതരിപ്പിക്കുന്ന വിരുതന്മാരാണ് ഇന്ന് സോഷ്യൽമീഡിയയിലെ സൂപ്പർസ്റ്റാറുകൾ. ട്രോളുകൾ ആസ്വദിക്കുന്നതും സൃഷ്ടിക്കുന്നതും നിങ്ങളുടെ മനസ്സിന്റെ ആരോഗ്യത്തിനു നല്ലതാണെന്നാണു പുതിയ കണ്ടെത്തൽ.
∙എന്തിലും നർമരസം കണ്ടെത്താനുള്ള കഴിവിനെയാണ് ട്രോളുകൾ പ്രോൽസാഹിപ്പിക്കുന്നത്. ഈ നർമബോധം ടെൻഷൻ പിടിച്ച നിങ്ങളുടെ ജീവിതത്തിൽ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
∙ട്രോളുകൾക്ക് നിങ്ങളുടെ നിരീക്ഷണബോധം വർധിപ്പിക്കാനും കഴിയും. ചുറ്റും നടക്കുന്ന സംഭവങ്ങളെ വിശദമായി പഠിക്കാനും മനസ്സിലാക്കാനും വിമർശിക്കാനുമുള്ള അവസരം ഇതുമൂലം നിങ്ങൾക്കു ലഭിക്കുന്നു
∙ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് വിമർശനങ്ങളെ പോസിറ്റീവ് ആയി കാണാനുള്ള മനോഭാവം കൈവരും. മറ്റുള്ളവരുടെ പരിഹാസങ്ങൾക്കു മുൻപിൽ തല കുനിക്കാതെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാൻ ഇതു നിങ്ങളെ പഠിപ്പിക്കും.
∙സമകാലിക സംഭവങ്ങളെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് അപ്ഡേറ്റ് ചെയ്യാൻ ട്രോളുകളിലൂടെ കഴിയും. നിരന്തരമായ പത്രവായനയ്ക്ക് ഇതു നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു
∙ട്രോളുകൾ വായിച്ചാസ്വദിക്കുന്നവർക്ക് ജീവിതത്തിലെ ഗുരുതരമായ പ്രശ്നങ്ങളെയും ലാഘവത്തോടെ നേരിടാനും മനസ്സു പതറാതിരിക്കാനുമുള്ള പരിശീലനം ലഭിക്കുന്നു. 

Your Rating: