Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്മ കണ്ടെത്താന്‍ ട്വിറ്ററും

Twitter

ആസ്മ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ട്വിറ്ററും സഹായിക്കുമെന്ന് പഠനം. ട്വിറ്റർ പോലുള്ള സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത് ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങൾക്കെതിരെ പോരാടാനാവുമെന്ന പഠനവുമായി ഗവേഷകസംഘടനയായ പിസിസിഐ.

ശ്വാസകോശപ്രശ്നങ്ങളെപ്പറ്റിയും മലിനീകരണത്തെപ്പറ്റിയുമെക്കെ ഒരു പ്രദേശത്തുനിന്നുമുണ്ടാകുന്ന ട്വീറ്റുകള്‍ വിലയിരുത്തി ആ പ്രദേശത്തെ ബാധിക്കുന്ന ശ്വാസകോശരോഗങ്ങളില്‍ മുന്‍കരുതലെടുക്കാനാവുമെന്ന് ഗവേഷകര്‍ പറയുന്നു.

യുഎസിലെ ഡാലസ് പ്രദേശത്തെ ഒരു വര്‍ഷത്തെ ട്വീറ്റുകൾ വിശകലനം ചെയ്ത ഇവർക്ക് 3810 ഓളം ട്വീറ്റുകള്‍ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചാണെന്ന് കാണാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള ട്വീറ്റുകൾ വർധിച്ച മാസങ്ങളിൽ ആസ്മ പ്രശ്നങ്ങളാൽ ആ പ്രദേശങ്ങളിൽനിന്ന് ആശുപത്രിയിലെത്തിയവരുടെ എണ്ണവും വർധിച്ചുവത്രെ.

ആസ്മ പ്രശ്നങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടികളെടുക്കാനും ആരോഗ്യവകുപ്പ് ഇനി സാമൂഹിക മാധ്യമങ്ങളിലേക്കും ഒരു കണ്ണുവയ്ക്കണമെന്ന് ഗവേഷകനും പാര്‍ക്​ലാന്‍ഡ് സെന്റര്‍ ഫോര്‍ ക്ലിനിക്കല്‍ ഇനോവേഷൻ ഡയറക്ടറുമായ യോലന്ഡെ പെൻടഗസ്റ്റെ പറഞ്ഞു.

Your Rating: