Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടകൾക്ക് ആയുസ്സു കൂടും

twins

ഇരട്ടകൾ എന്നും ഗവേഷകർക്കു കൗതുകമുള്ള വിഷയമാണ്. പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഇരട്ടകൾ മറ്റുള്ളവരെക്കാൾ അധികംകാലം ജീവിച്ചിരിക്കുമെന്നാണ്.

‍െഡൻമാർക്കിൽ കഴിഞ്ഞ 140 വർഷത്തിനിടെ ജനിച്ച ഇരട്ടകളുടെ വിവരം ഉൾപ്പെടുന്ന ഡാനിഷ് ട്വിൻ റജിസ്ട്രിയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഒറ്റയായി ജനിച്ച ആളുകളിൽ 100–ൽ 84 പേർ ദീർഘായുസ്സായിരുന്നെങ്കിൽ ഇരട്ടകളിൽ ഇത് 100–ൽ 90 ആയിരുന്നു.

ഒരേ പോലുള്ള ഇരട്ടകൾ അഥവാ ഐഡന്റിക്കൽ ട്വിൻസിനാണ് മറ്റ് ഇരട്ടകളെ അപേക്ഷിച്ച് ഈ പ്രത്യേകത കണ്ടത്. ജനനം മുതലേ സുഹൃത്തായും സഹചാരിയായും ഒരാൾ കൂടെയുള്ളത് മെച്ചപ്പെട്ട സാമൂഹികബന്ധം ഉണ്ടാകാനുള്ള ഘടകമാകാമെന്നു ഗവേഷകർ പറയുന്നു.

ആരെങ്കിലും മാനസികമായും ശാരീരികമായും നമുക്കൊപ്പമുണ്ടാകുന്നതും നമ്മെ പിന്തുണയ്ക്കുന്നതും ആയുർദൈർഘ്യം വർധിപ്പിക്കും. നമ്മുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുന്നുവെന്നതാവാം ഇതിനു കാരണം. ഇരട്ടകളല്ലെങ്കിൽക്കൂടി ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ നമ്മൾ സാമൂഹികബന്ധങ്ങളിൽ ശ്രദ്ധിക്കുകതന്നെ വേണമെന്നും പഠനം പറയുന്നു. 

Your Rating: