Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യബന്ധം രക്തസമ്മർദ്ദത്തെ ബാധിക്കുമ്പോൾ

marriage-life Image Courtesy : The Man Magazine

രക്തസമ്മർദ്ദം കൂട്ടുന്നതിൽ ഒരാളുടെ ദാമ്പത്യജീവിതവും നിർണായക പങ്കു വഹിക്കുന്നുണ്ടെന്നു കേട്ടാൽ എത്ര പേർ സമ്മതിച്ചു തരും!. എന്നാൽ കാര്യം സത്യമാണ് ബ്രിഹാം യങ്ങ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി ഫ്രഫസർ വെന്റി ബിർമിങ്ഹാമാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. സംതൃപ്തവും സന്തോഷകരമല്ലാത്തതും രണ്ടും കൂടി ഇടകലർന്നതുമായ ദാമ്പത്യജീവിതം രക്തസമ്മർദ്ദത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ എന്നതായിരുന്നു ഗവേഷണ വിഷയം.

94 ദമ്പതികളെ പഠനവിധേയമാക്കിയതിൽ നിന്നു മനസിലാക്കാൻ കഴിഞ്ഞത് സന്തോഷകരവും സംതൃപ്തവുമായ ദാമ്പത്യജീവിതം നയിക്കുന്നവരിൽ രക്തസമ്മർദ്ദത്തിന്റെ തോത് ആരോഗ്യകരമായ ലെവലിൽ മാത്രമായിരിക്കും. എന്നാൽ സന്തോഷകരമല്ലാത്തതും രണ്ടിനും മധ്യേ ഉള്ളവരിലും രക്തസമ്മർദം കുറച്ച് കൂടുതലായിരിക്കും.

2013-ൽ ബ്രിട്ടീഷ് സംഘം നടത്തിയ പഠനത്തിലും വിവാഹജീവിതത്തിലെ സന്തുഷ്ടി ആരോഗ്യകരമായ ജീവിതത്തിൽ വളരെ പ്രധാനമാണെന്നു കണ്ടെത്തയിരുന്നു. മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് തള്ളിവിടുന്നതിലും പ്രധാനപങ്ക് വഹിക്കുന്നത് സന്തുഷ്ടകരമല്ലാത്ത ദാമ്പത്യജീവിതമാണെന്നു ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.