Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്സ് ആക്ഷൻ 500 എക്സ്ട്രായുടെ ഇന്ത്യയിലെ വിൽപ്പന നിർത്തി

vicks-action

മുംബൈ ∙ ജലദോഷത്തിനും കഫക്കെട്ടിനും ഉപയോഗിക്കുന്ന വിക്സ് ആക്ഷൻ 500 എക്സ്ട്രായുടെ വിൽപ്പന നിർത്തുന്നതായി ഉൽപാദകാരായ പി ആൻഡ് ജി കമ്പനി അറിയിച്ചു. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 344 മരുന്നു സംയുക്തങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചതിന് തുടർച്ചയായാണ് ഈ നടപടി. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉൽപ്പന്നം താമസിയാതെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

വിവിധ തരം പനികൾക്കു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നു സംയുക്തങ്ങളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. അസിലോഫെനക്, പാരസെറ്റമോൾ, റാബിപ്രൈസോൾ എന്നിവ ചേർന്ന മരുന്നുകളും പാരസെറ്റമോൾ, സെറ്റിറിസീൻ, കഫീൻ എന്നിവ ചേർന്ന മരുന്നുകളും നിരോധിച്ചവയിലുണ്ട്. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ പോലും മരുന്ന് നൽകരുതെന്നും വിതരണക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്.

ഒട്ടേറെ കമ്പനികൾ പല പേരിൽ മരുന്നുകൾ ഇറക്കുന്നതിനാൽ മരുന്നുകളുടെ പേരുവച്ചു നിരോധനപ്പട്ടിക പ്രസിദ്ധീകരിക്കുന്നതു പ്രായോഗികമല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. നിരോധിക്കപ്പെട്ട മരുന്നു സംയുക്തങ്ങളുടെ പട്ടിക www.dckerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Your Rating: