Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടികൾ കയറാം തലച്ചോറിന്റെ ആരോഗ്യത്തിനായ്

walks-up

പടികൾ കയറുന്നത് ശരീരത്തിന്റെ ഫിറ്റ്നസിനു മാത്രമല്ല തലച്ചോറിനും ഗുണകരമാണെന്ന് പഠനങ്ങൾ. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലുമെല്ലാം ഈ കണ്ടെത്തലിനെക്കുറിച്ചുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞതായി ഗവേഷണത്തിനു നേതൃത്വം നൽകിയ ജാസൺ സ്റ്റെഫെനർ പറയുന്നു. കാനഡയിലെ കോൺകോഡിയ സർവകലാശാലയിലെ പ്രധാന ഗവേഷകനാണ് ഇദ്ദേഹം.

പ്രായമായവരിലേക്കും ഈ സന്ദേശ മെത്തിക്കേണ്ടത് അനിവാര്യമാണെന്ന് ജാസൺ പറയുന്നു. വിദ്യാഭ്യാസം തലച്ചോറിന്റെ വികാസത്തെ വളരെ സ്വാധീനിക്കുന്നുണ്ട് അതേ പോലെ പ്രാധാന്യം ഈ പ്രവൃത്തിക്കും നൽകേണ്ടതുണ്ട്. ഒരുപാടു വർഷം വിദ്യാഭ്യാസം നേടുന്നതിനു തുല്യമായ നേട്ടമാണ് കുറേയധികം പടികൾ കയറുമ്പോൾ തലച്ചോറിന് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഗവേഷണത്തിൽ ആരോഗ്യമുള്ള 331 പുരുഷന്മാർ പഠനവിധേയരായി ഇവരുടെ MRI പരിശോധനയിലൂടെയാണ് ഗവേഷണം പുരോഗമിച്ചത്. ഇതിലൂടെ സ്ഥിരമായി പടികൾ കയറുന്ന ആളുകളുടെ ഗ്രേ മാറ്റർ അധികം ചുരുങ്ങാത്തതായി കണ്ടെത്താനായെന്ന് ഗവേഷകർ പറയുന്നു. ന്യൂറോ ബയോളജി ഓഫ് ഏജിങ് എന്ന ജേണലിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.