Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ കൊള്ളാം.. പക്ഷേ

exercise-weight-loss

ആഹാരം ക്രമീകരിച്ചും വ്യായാമം ചെയ്തും അമിതവണ്ണം കുറയ്ക്കാമെങ്കിലും വിയർപ്പൊഴിക്കാതെ കാര്യം നേടനാണ് പലർക്കും താത്പര്യം. അങ്ങനെയുള്ളവർ തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ് ശസ്ത്രക്രിയ.

എന്നാൽ അറിഞ്ഞോളൂ, ഭാരം കുറയ്ക്കാനായി സാധാരണ ചെയ്യാറുള്ള ശസ്ത്രക്രിയ നിങ്ങൾക്ക് സമ്മാനിക്കുന്നത് ആജീവനാന്തകാലത്തേക്കുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പ്രശ്നങ്ങളാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

ലാപ്രോസ്കോപിക് Roux-en-Y ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ ചെയ്ത 249 പേരെ ഗവേഷകർ നിരീക്ഷണവിധേയമാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ ഉദരം ഒരു മുട്ടയുടെ അത്രയും കുറഞ്ഞിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു വർഷമായപ്പോഴേക്കും ഇവരുടെ ശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ ഏകദേശം 31 ശതമാനം നഷ്ടമായി. എന്നാൽ ഇവർക്ക് ദഹനപ്രശ്നങ്ങളും പല ആഹാരങ്ങളും കഴിക്കാൻ പറ്റാത്ത അവസ്ഥയുമായി.

ശസ്ത്രക്രിയ ചെയ്തവർക്ക് ദഹനപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ ആംസ്റ്റർഡാമിലെ ഡോ. തോമസ് ബോർലേഗ് പറഞ്ഞു.

2012–ൽ ഗവേഷണം ആരംഭിച്ചപ്പോൾ രോഗികളെല്ലാം ഏകദേശം 46 വയസ്സ് പ്രായമുള്ളവരായിരുന്നു. ഇതിൽ 45 ശതമാനം ആളുകൾ ഉയർന്ന രക്തസമ്മർദം ഉള്ളവരും 29 ശതമാനം പേർ പ്രമേഹബാധിതരുമായിരുന്നു.

ദഹനക്കേട്, വയറ് കമ്പിക്കൽ, ആന്ത്രവായു, തികട്ടൽ, മലം വളരെ കട്ടിയായോ ലൂസ് ആയോ പോകുക തുടങ്ങിയ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ പ്രശ്നങ്ങളാണ് ശസ്ത്രക്രിയ കഴിഞ്ഞവരിൽ കാണപ്പെടുന്നത്.

ഇത്തരക്കാരോട് ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാർബണേറ്റഡ് പാനീയങ്ങൾ, വറുത്ത ആഹാരം, റെഡ് മീറ്റ് എന്നിവ ഒഴിവാക്കണം.

അമിതവണ്ണക്കാരായ പ്രമേഹരോഗികളിൽ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ഒരു ട്രീറ്റ്മെന്റായി 45 ഇന്റർനാഷണൽ ഓർഗനൈസേഷനുകളും ഡയബറ്റിസ് സ്പെഷലിസ്റ്റ്, ഗവേഷകർ ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ, ദ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ, ചൈനീസ് ഡയബറ്റിസ് സൊസൈറ്റി, ഡയബറ്റിസ് ഇന്ത്യ എന്നിവയും അംഗീകരിച്ചിട്ടുണ്ട്.

ശസ്ത്രക്രിയ കഴി‍ഞ്ഞശേഷം ടൈപ്പ് 2 ഡയബറ്റിസിനോട് അടുത്തു നിന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞവരും എന്നാൽ കുറച്ച് കൂടിയവരുമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂരിഭാഗം പേരിലും ഗ്ലൂക്കോസ്നില കുറയുകയാണുണ്ടായത്. 

Your Rating: