Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

16 കിലോ ട്യൂമർ നീക്കാൻ ആറു മണിക്കൂർ ശസ്ത്രക്രിയ

surgery Representative Image

ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ രക്തസമ്മർദം കുടുന്നവർ തുടർന്ന് വായിക്കരുത്. ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുംബൈയിലെ താന സ്വദേശിയായ 39 കാരിയുടെ വയറിൽ നിന്നും പുറത്തെടുത്തത് 16 കിലോ തൂക്കമുള്ള ട്യൂമർ ! ആവർത്തിച്ചു വരുന്ന ട്യൂമർ ആയിരുന്നു ഈ യുവതിയുടെ പ്രശ്നം. ഗർഭപാത്രത്തിന്റെ ഒരു ഭാഗം, യൂട്രസ്, വൻകുടലിന്റെ ചില ഭാഗങ്ങൾ എന്നിവ ട്യൂമർ വ്യാപിച്ചതിനെത്തുടർന്ന് നീക്കം ചെയ്തതായി ഡോകടർമാർ പറഞ്ഞു. എന്നാൽ ഈ ട്യൂമർ വീണ്ടും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. ഇതുവരെ ട്യൂമർ നീക്കം ചെയ്യാനായി മൂന്നു ശസ്ത്രക്രിയ ഇവർ ചെയ്തു കഴിഞ്ഞു.

2014–ൽ ട്യൂമർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡിസംബറിൽ ആദ്യ ശസ്ത്രക്രിയ നടത്തിയതായി യുവതി പറഞ്ഞു. അന്ന് 13 കിലോഗ്രം തൂക്കമുള്ള ട്യൂമറായിരുന്നു നീക്കം ചെയ്തതത്. തുടർന്ന് രണ്ട് സെക്ഷൻ കീമോതെറാപ്പിയും ചെയ്തു. എന്നിട്ടും ട്യൂമർ നിയന്ത്രണവിധേയമായില്ല. 2015 മാർച്ചിൽ രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. ഇതിൽ ട്യൂമറിന്റെ ചെറിയ ഭാഗവും ഒരു കിഡ്നിയും മീക്കം ചെയ്തു.

കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും നടത്തിയെങ്കിലും ഇവരിൽ ഫലപ്രദമായില്ലെന്ന് സർജൻ നിമേഷാ ഷാ പറഞ്ഞു. ഈ സമയം കൊണ്ട് ട്യൂമർ വളരെയധികം വളർന്നു. ഇതാകട്ടെ അവരുടെ അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു തുടങ്ങി.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ തന്റെ വയർ‌ വീർത്തുവീർത്തു വരികയായിരുന്നെന്ന് യുവതി പറയുന്നു. ജൂലൈ ആയതോടെ ട്യൂമർ വയറിനകത്തു മുഴുവൻ വ്യാപിച്ചതായും തന്നെ കണ്ടാൽ ഒരു ഗർഭിണി ആണെന്നേ പറയൂവെന്ന യാഥാർഥ്യവും അവർ തിരിച്ചറിഞ്ഞു. ശരീരഭാരം അധികമാകുമോ എന്ന ഭയംകൊണ്ട് ആഹാരം പോലും കഴിച്ചിരുന്നില്ല. അതോടെ എനിക്ക് വിശപ്പും ഇല്ലാതായി.

ട്യൂമർ തന്റെ വയറിനെ ചുരുക്കിയതാണ് വിശപ്പ് ഇല്ലാതാക്കിയതെന്നു മനസ്സിലായി. രണ്ടും കൽപ്പിച്ചാണ് മൂന്നാമതൊരു ശസ്ത്രക്രിയയ്ക്കു കൂടി തയാറായതെന്ന് അവർ പറയുന്നു.

അനസ്തേഷ്യ, ഇന്റൻസീവ് കെയർ, കാൻസർ സർജൻമാർ തുടങ്ങിയ യൂണിറ്റുകളിലെ ഒരു ഗ്രൂപ്പ് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്ന് ഗ്ലോബൽ ഹോസ്പിറ്റലിലെ ഓങ്കോസർജറി വിഭാഗം തലവൻ ഡോ. കമ്രാൻ ഖാൻ പറഞ്ഞു.

വളരെ ആഴത്തിൽ മുഴ വളർന്ന് വ്യാപിച്ചിട്ടുള്ളതിനാലും പ്രധാന അവയവങ്ങളെല്ലാം ഇതിനു സമീപത്തായതിനാലുംതന്നെ ശസ്ത്രക്രിയ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.