Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യകേരളത്തിലെ അടിമകൾ

net-addict

മധ്യകേരളത്തിലെ വിദ്യാർഥികളും യുവാക്കളും വളരെ വേഗത്തിൽ ഇന്റർനെറ്റിനും മൊബൈൽ ഗെയിമുകൾക്കും അടിമകളാകുന്നതായി കോട്ടയം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ. വിവിധ മാനസിക പ്രശ്നങ്ങൾക്കു ചികിൽസ തേടുന്നവർക്കിടയിൽ നടത്തിയ പഠനത്തിൽ നിന്നാണു കണ്ടെത്തൽ. മുൻപ് വിദേശികളിൽ മാത്രം കണ്ടിരുന്ന മാനസിക പ്രശ്‌നം ഇപ്പോൾ മലയാളികളിലേക്കും പ്രത്യേകിച്ച് കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ യുവാക്കളിൽ കൂടുന്നതായും മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസ് ചൂണ്ടികാട്ടുന്നു. ലോകാരോഗ്യ സംഘടനയും വേൾഡ് സൈക്യാട്രിക് അസോസിയേഷനും ഈ പ്രശ്‌നം സ്വഭാവ വൈകല്യം എന്ന പേരിൽ രോഗമായി അംഗീകരിച്ച് ചികിൽസകൾ നിർദ്ദേശിക്കുന്നു. കൗൺസിലിങും മരുന്നും ഉണ്ട്.

ലക്ഷണങ്ങൾ

സ്‌കൂൾ, കോളജ് വിദ്യാർഥികൾ ദിവസം അഞ്ച് മണിക്കൂറിലധികം ഇന്റർനെറ്റിനു മുന്നിൽ സമയം ചെലവഴിക്കുന്നു– സന്ദർശിക്കുന്നവയിൽ ഏറെയും അശ്ലീല സൈറ്റുകൾ. ഒരേ ഗെയിമുകൾ പ്രതിദിനം അനേക മണിക്കൂർ തുടർച്ചയായി കളിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. (ചില ഗെയിമുകൾക്ക് അടിമകളാകുന്നു).

പ്രശ്നങ്ങൾ

കണ്ണിനു പ്രശ്‌നങ്ങൾ, തലവേദന, ഉറക്കകുറവ്, പഠനത്തിൽ ശ്രദ്ധകുറവ്, ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധയില്ലായ്‌മ, വിഷാദ രോഗങ്ങൾ