Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഡാനാരങ്ങാവെള്ളം ഇനി വേണ്ടെന്നുവയ്ക്കാം

soda-lime

വേനൽക്കാലമല്ലേ, എന്നാൽ ഒരു സോഡാ നാരങ്ങാവെള്ളം കാച്ചിക്കളയാം എന്നു ചിന്തിക്കുന്നവരാണ് മിക്കവരും. എപ്പോഴെങ്കിലും ഈ സോഡ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? കാർബണേറ്റഡ് ആയ എല്ലാ മധുരപാനീയങ്ങളും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങൾ അവകാശപ്പെടുന്നത്. 

ഡയറ്റ് സോഡയും അമിതമായാൽ ആപത്ത് തന്നെ. ആവശ്യമില്ലാത്ത കലോറി ഊർജം അടങ്ങിയ പാനീയമാണ് സോഡ. പോഷകാംശമോ ധാതുലവണങ്ങളോ ഒന്നുമില്ലതാനും. മധുരമുള്ള സോഡ കഴിക്കുന്നവർ ഒരു കാര്യം മറക്കണ്ട. ഇതു നിങ്ങൾക്ക് അമിതവണ്ണത്തിനു കാരണമാകും.  ടൈപ്പ് 2 പ്രമേഹസാധ്യത വർധിപ്പിക്കുന്നതിലും സോഡയ്ക്ക് മുഖ്യപങ്കുണ്ട്. ശരീരത്തിലെ ഹോർമോണുകളെയും സോഡ ദോഷകരമായി ബാധിക്കുന്നു. 

സോഡയിൽ ചിലപ്പോൾ കണ്ടുവരാറുള്ള ചില ചേരുവകൾ നിങ്ങളുടെ വിശപ്പുകെടുത്തുകയും ചെയ്തേക്കാം.തുടർച്ചയായ സോഡ ഉപയോഗം നിങ്ങളുടെ എല്ലുകളുടെ തേയ്മാനത്തിനു വരെ കാരണമാകുന്നു. പാൽ കഴിക്കുമ്പോൾ നിങ്ങളുടെ അസ്ഥികൾ ബലപ്പെടുകയാണെങ്കിൽ സോഡ കഴിക്കുമ്പോൾ കാലക്രമേണ അസ്ഥികൾ പൊടിയാൻ തുടങ്ങുമെന്നും പഠനങ്ങൾ ഓർമപ്പെടുത്തുന്നു. 

കരൾ രോഗം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും അമിതമായ സോഡ ഉപയോഗം നിങ്ങളെ കൊണ്ടെത്തിക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നത്. അതുകൊണ്ട് ഇനി നാരങ്ങാവെള്ളം സോഡ ചേർത്ത് കഴിക്കുന്ന ശീലം തൽക്കാം മതിയാക്കാം.