Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തക്കാളിയും ഉരുളക്കിഴങ്ങും കഴിക്കുമ്പോൾ സൂക്ഷിക്കണം

nightshade-vegetables

തക്കാളി, ഉരുളക്കിഴങ്ങ്, കത്തിരിക്ക, കാപ്സിക്കം തുടങ്ങിയ നൈറ്റ്ഷേഡ് പച്ചക്കറികൾ കഴിക്കുമ്പോൾ സൂക്ഷിക്കുക. ഇവയിൽ അപകടവും പതിയിരിക്കുന്നുണ്ട്. ഇവയിലുള്ള solanidine, capsaicin, nicotine, tropane എന്നീ ആൽക്കലോയ്ഡുകൾ ചില സമയങ്ങളിൽ വിഷവസ്തുവായി മാറുന്നുണ്ട്. സ്ഥിരമായി ഇവ കഴിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകാറുള്ളത്. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതുകൊണ്ടുതന്നെ പല ആരോഗ്യവിദഗ്ധരും നൈറ്റ്ഷേഡ് പച്ചക്കറികളെ സപ്പോർട്ട് ചെയ്യുന്നുമില്ല.

സൊളനേസിയെ കുടുംബത്തിൽപ്പെട്ട സസ്യങ്ങളാണ് നൈറ്റ്ഷേഡ് എന്നറിയപ്പെടുന്നത്. ഇവയിൽ ഭക്ഷ്യയോഗ്യമായ പച്ചക്കറികളും വിഷാംശമുള്ള ചെടികളും ഉൾപ്പെടുന്നു. ഇവയിൽ പലതിനും വളരാൻ പ്രകാശം കുറച്ചുമതി എന്നതിനാലാണ് ഈ സസ്യങ്ങളെ നൈറ്റ്ഷേഡ് എന്നു വിളക്കുന്നത്.

ഉരുളക്കിഴങ്ങ്, തക്കാളി, കത്തിരിക്ക എന്നിവയിലുള്ള solanidine ആൽക്കലോയ്ഡ് ആരോഗ്യത്തിനു ഹാനികരമാണെന്നു പഠനങ്ങൾ പറയുന്നു. ദഹന സമയത്ത് ഈ ആൽക്കലോയ്ഡ് ആഗിരണം ചെയ്യപ്പെടുകയും ദീർഘ കാലത്തേക്ക് ശരീരത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യും. ഗർഭധാരണം, ആഹാരം കഴിക്കാതിരിക്കുക, മറ്റു രോഗാവസ്ഥകൾ തുടങ്ങിയ സന്ദർഭങ്ങളിൽ solanidine റിലീസാകുകയും ആരോഗ്യത്തിനു ഹാനികരമായി മാറുകയും ചെയ്യുന്നു.

കാലിലെയും കൈയിലെയും മറ്റും സന്ധികളിൽ വേദനയുള്ളവർ ഈ പച്ചക്കറികൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതാണു നല്ലത്. വാർധക്യത്തിലും ആർത്തവസമയത്തും സന്ധിവേദനയും കലകളുടെ നാശവും തടയുന്നതിന് സ്ത്രീകൾ നൈറ്റ് ഷേഡ് പച്ചക്കറികൾ ഒഴിവാക്കണമെന്ന് 2012–ൽ ഈജിപ്തിൽ നടന്ന ഒരു പഠനം പറയുന്നു.

ഉച്ചഭക്ഷണത്തിനു ശേഷം ഉരുളക്കിഴങ്ങു കഴിച്ച സൗത്ത് ഈസ്റ്റ് ലണ്ടൻ സ്കൂളിലെ ഒരു കൂട്ടം ആൺകുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ മനസ്സിലായത് ഉരുളക്കിഴങ്ങിൽ 25 മുതൽ 30 മില്ലീഗ്രാം വരെ solanidine അടങ്ങിയിട്ടുണ്ടെന്നാണ്. ഇതിന്റെ സാധാരണ അളവ് 10 മില്ലീഗ്രാം ആണ്.

ഉദരരോഗങ്ങൾ അലട്ടുന്നവർ നൈറ്റ് ഷേഡ് പച്ചക്കറികൾ ഒഴിവാക്കുന്നതാകും നല്ലത്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോആൽക്കലോയ്ഡ്സ്  solanine) ചാക്കോനൈനും (chaconine) വയറിലെ epithelial barrier പൊട്ടിക്കുന്നു. ഉരുളക്കിഴങ്ങ് വറുക്കുമ്പോൾ ഗ്ലൈക്കോആൽക്കലോയ്ഡുകൾ കോൺസൺട്രേറ്റഡ് ആകുകയും തുടർന്ന് വയറിനു കൂടുതൽ അപകടം സംഭവിക്കുകയും ചെയ്യുന്നു. ഫ്രൈ ചെയ്ത രൂപത്തിലുള്ള ഉരുളക്കിളങ്ങ് കഴിക്കുന്നവർക്കെല്ലാം ഉദരപ്രശ്നങ്ങളും ഉള്ളതായി കാണപ്പെടുന്നുണ്ട്.

ചുവപ്പും മഞ്ഞയും നിറത്തിലുള്ള കാപ്സിക്കം കാണുമ്പോൾ തന്നെ ആകർഷണം തോന്നും. കാപ്സിക്കത്തിലുള്ള കാപ്സൈസിൻ (capsaicin) എന്ന ആൽക്കലോയ്ഡ് നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നതായി 2000–ൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ആഹാരം കഴിച്ചു കഴിയുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്.