Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണക്കപ്പഴങ്ങൾ ആരോഗ്യത്തിന് ഉത്തമമോ?

dry fruits

മാംസ്യം, ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ ഇവയെല്ലാം ലഭിക്കുന്ന ഭക്ഷണം ഏതെന്നല്ലേ? ഉണക്കപ്പഴങ്ങൾ (Dry Fruits) എന്നാണുത്തരം. ആരോഗ്യകരവും രുചികരവുമായ ഉണക്കപ്പഴങ്ങൾ ലഘുഭക്ഷണമായി കഴിക്കുന്നത് ഉത്തമമാണ്.

ബദാം: സാധാരണ ലഘുഭക്ഷണത്തിനു പകരം ബദാം കഴിക്കാം. ഇവ ഏതു സമയത്തും കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇവയിൽ കൊളസ്ട്രോൾ ഒട്ടും ഇല്ല. മലബന്ധം, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയവൈകല്യങ്ങൾ ഇവയിൽ നിന്നും ആശ്വാസമാകുന്നതോടൊപ്പം തലമുടി, ചർമം, പല്ല് ഇവയ്ക്കും നല്ലത്.

കശുവണ്ടി: ആരോഗ്യത്തിന്റെ കലവറ. ജീവകം Eയും ജീവകം B6 ഉം ധാരാളം അടങ്ങിയിരിക്കുന്നു.

ഉണക്കമുന്തിരി: ആരോഗ്യത്തിന് നല്ലത്. അസിഡിറ്റി കുറയ്ക്കുന്നു. ദഹനത്തിനു സഹായിക്കും

വാൾനട്ട്: പോഷകസമ്പുഷ്ടം. ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, മാംസ്യം, ആന്റി ഓക്സിഡന്റുകൾ, ജീവകങ്ങൾ, ധാതുക്കൾ ഇവ അടങ്ങിയിരിക്കുന്നു.

പിസ്ത: ഹൃദയത്തിനു നല്ലത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. പ്രമേഹം തടയുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

ഈന്തപ്പഴം: ജീവകങ്ങൾ, മാംസ്യം, ധാതുക്കൾ, പ്രകൃതിദത്ത ഷുഗർ ഇവയടങ്ങിയ ഈന്തപ്പഴം വിളർച്ച തടയുന്നു. മലബന്ധം അകറ്റുന്നു.

ആപ്രിക്കോട്ട്: ഒരു ദിവസം ശരീരത്തിനാവശ്യമായ ജീവകം എ യുടെ 47 ശതമാനം ആപ്രിക്കോട്ട് തരുന്നു. പൊട്ടാസ്യം, ജീവകം E, കോപ്പർ ഇവയും ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്. ജീവകം എ യും സി യും പോലെ ജീവകം ഇ യും ഫ്രീറാഡിക്കലുകളുടെ നാശത്തിൽ നിന്നും കോശങ്ങളെ രക്ഷിക്കുന്നു. ഉണങ്ങിയ ആപ്രിക്കോട്ട്, ചർമത്തിനും കണ്ണുകൾക്കും രോഗപ്രതിരോധ സംവിധാനത്തിനും നല്ലതാണ്.