Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൊക്കോളി പ്രമേഹം തടയുന്നതെങ്ങനെ?

brocoli

പ്രമേഹ രോഗത്തെ വരുതിയിലാക്കാൻ ബ്രൊക്കോളിക്ക് കഴിയുമത്രേ. ബ്രെക്കോളിയിലടങ്ങിയ ഒരു സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

ലോകത്ത് 300 ദശലക്ഷം പേർ ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന മെറ്റ്ഫോർമിൻ എന്ന മരുന്ന് വൃക്കകളെ ബാധിക്കും എന്നതിനാൽ 15% പേർക്കും ഉപയോഗിക്കാനാവുന്നില്ല.

ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ജീൻ എക്സ്പ്രഷനിൽ മാറ്റങ്ങൾ വരുത്തി ഇതിനെ പ്രതിരോധിക്കുന്ന സംയുക്തങ്ങളെ തിരിച്ചറിയുകയായിരുന്നു ഗവേഷകയായ അന്നിക അക്സെൽസണും സംഘവും. ഇതിനായി ഒരു കംപ്യൂട്ടേഷണല്‍ അപ്രോച്ച് ആണ് അവർ സ്വീകരിച്ചത്. ടൈപ്പ് 2 പ്രേമഹം ബാധിച്ച 97 പേർക്ക് 12 ആഴ്ച മുളപ്പിച്ച ബ്രോക്കോളി സത്ത് നൽകി. കൺട്രോള്‍ ഗ്രൂപ്പിന് പ്ലാസിബോയും നൽകി.

കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് പൊണ്ണത്തടിയുള്ളവരിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് നില കുറഞ്ഞതായി കണ്ടു. ബ്രൊക്കോളിയിലടങ്ങിയ സൾഫൊറാഫേൺ എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ക്രൂസിഫെറസ് വെജിറ്റബിൾ ആയ കാബേജിലും സൾഫൊറാഫേൻ അടങ്ങിയിട്ടുണ്ട്.

സൾഫോറാഫേന് പാർശ്വഫലങ്ങള്‍ വളരെ കുറവായതുകൊണ്ടും എളുപ്പത്തില്‍ ബ്രോക്കോളിയിൽ നിന്ന് ലഭിക്കുന്നതിനാലും നിലവിലുള്ള ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഇത് പകരം വയ്ക്കാവുന്നതാണ്.

പൊണ്ണത്തടിയുള്ള ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് ഈ ‍പഠനഫലം ഗുണകരമാണ്. മുളപ്പിച്ച ബ്രൊക്കോളി സത്ത് ഭക്ഷണ രൂപത്തിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർക്ക് ഗുണകരമാണെന്ന് സയൻസ് ട്രാൻ‍സ്‌ലേഷണ‍ൽ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.