Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുവാപ്പട്ടയുടെ ആരോഗ്യ ഗുണങ്ങള്‍

522553038, cinnamon

ഭാരതീയർ പാചകത്തിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ഇന്ത്യൻ ഗവേഷകർ നടത്തിയ ഒരു പഠനം കറുവാപ്പട്ടയുടെ നിരവധി ഗുണങ്ങൾ വെളിവാക്കി. അടിവയറിലെ കൊഴുപ്പു കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു, ഹൃദ്രോഗസാധ്യത പത്തു ശതമാനം കുറയ്ക്കുന്നു. ഇങ്ങനെ പോകുന്നു. കറുവാപ്പട്ടയുടെ ഗുണങ്ങൾ.

നാഷണൽ ഡയബറ്റിസ് ഒബേസിറ്റി ആന്‍ഡ് കൊളസ്ട്രോൾ ഫൗണ്ടേഷൻ (N-DOC), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം എക്കണോമിക്സ്, ഫോർട്ടിസ് CDOC ഹോസ്പിറ്റൽ ഫോർ ഡയബറ്റിസ് ആൻഡ് അലൈഡ് സയൻസസ് എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.

മെറ്റബോളിക് സിൻഡ്രോം അതായത് അബ്ഡോമിനൽ ഒബേസിറ്റി, ട്രൈഗ്ലിസറൈഡിന്റെ  കൂടിയ അളവ് മുതലായവ ഉള്ള 58 പേരിലാണ് കറുവാപ്പട്ടയുടെ ഗുണങ്ങൾ മനസ്സിലാക്കാന്‍ പഠനം നടത്തിയത്.

നല്ല കൊളസ്ട്രോൾ ആയ HDL ന്റെ കുറഞ്ഞ അളവ്, രക്തത്തിലെ പഞ്ചസാരയുടെ കൂടിയ അളവ്, ഉയർന്ന രക്തസമ്മർദം ഇവ പരിശോധിച്ചു. കറുവാപ്പട്ട നൽകിയ ഗ്രൂപ്പിന് ആരോഗ്യ സൂചകങ്ങൾ മെച്ചപ്പെട്ടതായി കണ്ടു. 16 ആഴ്ചക്കാലമാണ് പഠനം നടത്തിയത്.

പഠനത്തിൽ കണ്ടത്

∙ ശരീരഭാരം 3.8% കുറഞ്ഞു. 

∙ ബോഡിമാസ് ഇൻഡക്സ് 3.9% ഉം ബോഡിഫാറ്റ് 4.3% ഉം കുറഞ്ഞു. 

∙ അരവണ്ണം 5.3 ശതമാനം കുറഞ്ഞു. 

∙ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് നില 7.1 ശതമാനം കുറഞ്ഞു.

∙ രക്തസമ്മർദം സിസ്റ്റോളിക് 9.7 ശതമാനവും ഡയസ്റ്റോളിക് 9.1 ശതമാനവും കുറഞ്ഞു.

∙ നല്ല കൊളസ്ട്രോൾ (HDL) 6.2 ശതമാനം കൂടുകയും ചീത്ത കൊളസ്ട്രോൾ (LDL) 20.9 ശതമാനം കുറയുകയും ചെയ്തു. ട്രൈഗ്ലിസറൈഡുകൾ16.1% കുറഞ്ഞു.

∙ കറുവപ്പട്ട ഉപയോഗിച്ച ഗ്രൂപ്പിൽ മെറ്റബോളിക് സിൻഡ്രോം 34.5 ശതമാനവും പ്ലാസിബോ  ഗ്രൂപ്പിൽ 5.2 ശതമാനവും കുറ‍ഞ്ഞു.

ലളിതമായ ചില കറിക്കൂട്ടുകൾക്ക് നിരവധി ഗുണങ്ങൾ ഉണ്ടെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു. ഉപാപചയ പ്രവർത്തനങ്ങളിൽ പ്രശ്നം നേരിടുക വഴി ചെറിയ പ്രായത്തിൽതന്നെ പ്രമേഹ രോഗികളാകാൻ സാധ്യതയുള്ളവർ നമ്മുടെ നാട്ടിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ കറുവപ്പട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മെറ്റബോളിസം മെച്ചപ്പെടുത്താനാകും.

കറുവാപ്പട്ടയുടെ ഗുണങ്ങൾ പരിശോധിച്ച ഈ പഠനഫലം യു എസ് മെഡിക്കൽ ജേണലായ ലിപ്പിഡ്സ് ഇൻ ഹെൽത്ത് ആൻഡ് ഡിസീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read more : Health Tips