Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പായക്കുരു കഴിക്കാം ദിവസവും ഒരു ടീസ്പൂൺ

171265446

നാട്ടിൻപുറത്ത് വേലിയ്ക്കലും പറമ്പിലും മൂത്തുപഴുത്തുകിടക്കുന്ന പപ്പായപ്പഴം ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽനിന്ന് പതിയെ ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനോ ഒന്നുമില്ലാതെ വീട്ടുമുറ്റത്തു നട്ടുവളർത്താവുന്ന പപ്പായയെക്കുറിച്ചൊരു രഹസ്യം പറയാം. പപ്പായയുടെ കുരു സാധാരണ നമ്മൾ അതിന്റെ രുചിയില്ലായ്മ കാരണം കഴിക്കാറില്ല. എന്നാൽ പപ്പായയുടെ കുരുവിന് വളരെയധികം ഔഷധപ്രാധാന്യമുണ്ടത്രേ.

∙എല്ലാദിവസവും ഒരു ടീസ്പൂൺ പപ്പായക്കുരു കഴിച്ചാൽ നിങ്ങളുടെ കരളിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ സഹായകമാണ്. ജപ്പാൻകാരുടെ വിശ്വാസമനുസരിച്ച് എല്ലാദിവസവും പപ്പായക്കുരു കഴിച്ചാൽ കരളിന് രോഗങ്ങളൊന്നും ബാധിക്കില്ലത്രേ

∙പപ്പായക്കുരുവിൽനിന്നുണ്ടാകുന്ന പപ്പെയ്ൻ എന്ന എൻസൈം നിങ്ങളുടെ ദഹനശക്തി വർധിപ്പിക്കും. കഴിച്ച ഭക്ഷണത്തെ എളുപ്പം ദഹിപ്പിച്ച് വയറു ശുദ്ധിയാക്കും.

∙ആന്റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട് പപ്പായക്കുരുവിന്. വയറിലെ കൃമിശല്യം ഇല്ലാതെയാക്കാൻ കുട്ടികൾക്ക് ഇതുപകരിക്കും.

∙അർബുദത്തിനു കാരണമായേക്കാവുന്ന കോശങ്ങളുടെ വളർച്ചയെ പപ്പായക്കുരു പ്രതിരോധിക്കുന്നു. പപ്പായ കൃത്യമായി കഴിച്ചാൽ ഭാവിയിൽ അർബുദം പിടിപെടാൻ സാധ്യത കുറവാണ്. 

∙വൃക്കയുടെ ആരോഗ്യത്തിനും പപ്പായക്കുരു ഉത്തമമാണ്. വൃക്കയുടെ ശുദ്ധീകരണപ്രവർത്തനങ്ങളെ ഇതു ത്വരിതപ്പെടുത്തുന്നു.

∙പനിയുള്ളപ്പോൾ കഴിച്ചാൽ രോഗശമനത്തിനും ഇതു സഹായകരമാണ്.

∙കൊച്ചുകുട്ടികൾക്കു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ പപ്പായക്കുരു നൽകാവൂ. ചിലർക്ക് ഇതിനോടു അലർജി ഉണ്ടായേക്കാം

∙ഗർഭിണികൾ ഒരു കാരണവശാലും പപ്പായക്കുരു കഴിക്കരുത്.

Read more : Healthy Food