Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യം വേണോ? എങ്കിൽ ഇവ പിന്തുടരൂ...

healthy-life

കൃത്യമായ അളവില്‍ ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇറച്ചിയും കഴിച്ച് നല്ല ആരോഗ്യം സ്വന്തമാക്കാമെന്ന് വിദഗ്ധര്‍. ഇതിനായി എല്ലാ തരത്തിലുള്ള ഭക്ഷണ സാധനങ്ങളും ദിവസേന ഉപയോഗിക്കുന്നതു നല്ലതെന്നാണ് കണ്ടെത്തൽ‌. 

∙ദിവസേനയുള്ള ഭക്ഷണത്തിൽ ധാന്യങ്ങള്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അരിയും ബാർലിയുമുൾപ്പെടെ എല്ലാ ധാന്യവസ്തുക്കളും ദിവസേനയുള്ള ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ഇത് ശരീരത്തിനാവശ്യമായ ഊർജവും വൈറ്റമിനുകളും നൽകും.

∙പയർ വർഗത്തിലുള്ള ബീന്‍സ്, പീസ്, കടല എന്നിവയും സോയാബീനും ശരീരത്തിനു ശക്തി നൽകും.

∙ഇറച്ചിയും പാലുത്പന്നങ്ങളും കഴിക്കുന്നതു രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനു നല്ലതാണ്. 

∙ദിവസവും പച്ചക്കറികളും പഴങ്ങളും കഴിക്കുക. ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ മിനറൽസ് ഇതിലൂടെ ലഭിക്കും.

∙ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുക. കുറഞ്ഞത് പത്ത് ലിറ്റർ വെള്ളമെങ്കിലും ദിവസേന കുടിക്കുക. വേനൽ കാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടുക.

∙എല്ലാ തവണയും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഏഴു മുതൽ പത്തു തവണ വരെ ശ്വാസം എടുക്കുക. ഭക്ഷണം സ്വീകരിക്കുന്നതിനായി ശരീരത്തെ തയാറാക്കുന്നതിനാണ് ഇത്.

∙ഭക്ഷണം വായില്‍ നിന്ന് അകത്തേക്ക് പോകുന്നതിനു മുമ്പെ അത് ദ്രവരൂപത്തിലാക്കുക. ദഹനം കൂടുതൽ എളുപ്പമാക്കുന്നതിന് ഇതുപകരിക്കും.